Webdunia - Bharat's app for daily news and videos

Install App

വനിതാ മതിൽ; യുവതികളെ മല ചവിട്ടിക്കാനുള്ള ആസൂത്രിത തന്ത്രം ?

Webdunia
ബുധന്‍, 2 ജനുവരി 2019 (14:15 IST)
ശബരിമലയിൽ ഒടുവിൽ സ്ത്രീകൾ പ്രവേശിച്ചു. മനിതി സഘത്തിൽ നേരത്തെ മല കയറാനെത്തി മടങ്ങിപ്പോയ ബിന്ദുവും കനക ദുർഗ്ഗയുമാണ് ശബരിമലയിൽ കയറി ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. പ്രതിഷേധങ്ങളേതുമില്ലാതെ സ്വതന്ത്രമായാണ് ഇവർ മല കയറിയത്.
 
പ്രതിഷേധങ്ങളാണ് സ്ത്രീകൾ ശബരിമലയിൽ കയറുന്നതിന് തടസം സൃഷ്ടിച്ചിരുന്നത്. എന്നാൽ സർക്കാർ വനിതാ മതിൽ തീർത്ത് ശബരിമല പ്രതിഷേധക്കാരുടെ ശ്രദ്ധ പൂർണമായും അകറ്റി എന്നുതന്നെ പറയാം. ശബരിമലയെ ശാന്തമാക്കി നിർത്തി പ്രതിഷേധക്കരുടെ ശ്രദ്ധയാകെ വനിതാ മതിലേക്ക് തിരിച്ച് വിട്ട് ഒരു ടാക്ടിക്കൽ അപ്പ്രോച്ച്.
 
രാത്രി പന്ത്രണ്ട് മണിക്കാണ് ബിന്ധുവും കനകദുർഗ്ഗയും പമ്പയിൽ നിന്നും  മലകയറാൻ ആരംഭിച്ചത്. പുലർച്ചെ 3.50 ഓടെ ആരുടെയും തടസപ്പെടുത്തൽ കൂടാതെ ഇവർ സന്നിധാനത്തെത്തി ദർശനം നടത്തി മടങ്ങി. സർക്കാർ വനിതാ മതിലിന്റെ മറവിൽ സംസ്ഥാനത്തെ വഞ്ചിക്കുജയായിരുന്നു  എന്നാണ് കോൺഗ്രസ് ബി ജെ പി നേതാക്കളുടെ അരോപണം. 
 
എന്നാൽ മുഖ്യമന്ത്രി തന്റെ സ്വതസിദ്ധമായ ശൈലിയിൽ തന്നെ ഇതിന് മറുപടി നൽകി. ‘യുവതികൾ ശബരിമലയിലെത്തിയാൽ സംരക്ഷണം നൽകും എന്ന് നേരത്തെ വ്യക്തമാക്കിയതാണ്. പൊലീസ് സുരക്ഷ നൽകി സ്ത്രീകൾ ശബരിമലയിൽ കയറി. മുഖ്യമന്ത്രിയുടെ വിശദീകരണം ഇത്രമാത്രം.
 
ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുടെയുമെല്ലാം ശ്രദ്ധ ജനുവരി ഒന്നിന് വൈനിതാ മതിലിലായിരുന്നു. മാധ്യമങ്ങൾ ഉൾപ്പടെയുള്ള ഓരോ ക്യാമറ കണ്ണുകളും വനിതാമതിൽ അണിചേർന്ന യുവതികളിലേക്ക് തിരിഞ്ഞു. പണ്ട് ഇന്ത്യ പൊക്രാനിൽ ലോകത്തിന്റെ മുഴുവൻ സാറ്റലൈറ്റ് കണ്ണുകളെയും വെട്ടിച്ച് അണുപരീക്ഷണം നടത്തിയതുപോലെ അതീവ രഹസ്യമായ ഒരു നീക്കം.
 
യുവതികൾ കയറിയതിന്റെ പേരിൽ ശബരിമലയിൽ ശുദ്ധികലശം നടത്തി. സംസ്ഥാനത്താകമാനം പ്രതിഷേധങ്ങൾ അക്രമമായി മാറുകയാണ്. ചൊവ്വാഴ്ച സംസ്ഥാനത്ത് ബി ജെ പി ഹർത്താലും പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ ഒരു പുതിയ തുടക്കത്തെ സ്വീകരിക്കാൻ തയ്യാറാവാത്തതിന്റെ പ്രതികരണങ്ങളായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഇനിയും കൂടുതൽ സ്ത്രീകൾ സബരിമലയിലേക്ക് എത്തുന്നതയാണ് റിപ്പോർട്ടുകൾ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments