Webdunia - Bharat's app for daily news and videos

Install App

തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം ഇനി വടകര മണ്ഡലം, ആർ എം പിയുടെ ശക്തി കേന്ദ്രങ്ങൾ നിർണായകമാകും

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2019 (14:29 IST)
അനിശ്ചിത്വങ്ങൾക്കൊടുവിൽ വടകര മണ്ഡലത്തിൽ പി ജയരാജനെതിരെ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്. കെ മുരളീധരനെ വടകര മണ്ഡലത്തിൽ മത്സരിപ്പിക്കുക വഴി മുല്ലപ്പളിയിലൂടെ സ്വന്തമാക്കിയതിന് സമാനമായ വിജയം വടകരയിൽ നേടാനാകും എന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
 
വടകര സി പി എമ്മിനും, കോൺഗ്രസിനും ഒരുപോലെ അഭിമാന പോരാട്ടമാകുന്നതോടെ ശക്തമായ മത്സരം തന്നെ നടക്കുമെന്ന് ഉറപ്പായി. വടകരയിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വവും അണികളും പി ജയരാജനെതിരെ ജനസമ്മദനായ നേതാവിന്റെ കിട്ടിയതിനെ ആവേശത്തിലാണ്. അനായാസ വിജയം കണക്കുകൂട്ടിയിരുന്ന സി പി എം ക്യാമ്പിന് ഇനി കാര്യങ്ങൾ എളുപ്പമാകില്ല എന്ന് ഉറപ്പാണ്.
 
ജനങ്ങൾക്കിടയിൽ വേരുള്ള കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് കെ മുരളീധരൻ. പി ജെയരാജനെതിരെ എതിർ സബ്ദമുയർത്താൻ കരുത്തുള്ള നേതാവാണ് മുരളീധരൻ എന്നതിനാൽ. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വരെ ഇനി ആ ചൂട് വ്യക്തമാകും. അക്രമ രാഷ്ട്രിയവും ജനാദിപത്യവും തമ്മിലുള്ള മത്സരമാണ് വടകരയിൽ നടക്കുക എന്നാണ് സ്ഥാർത്ഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ കെ മുരളിഷരൻ വ്യക്തമാക്കിയത്. മുരളിധരൻ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ഉടനീളം ഉയർത്തിപ്പിടിക്കുന്നതും ഇത് തന്നെയായിരിക്കും.
 
റെവല്യൂഷണറി മർക്സിസ്റ്റ് പാർട്ടി (ആർ എം പി) കോൺഗ്രസിന് പൂർണ പിന്തൂന നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് മണ്ഡലത്തിൽ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ നിർത്തണം എന്ന് കെ കെ രമ ഉൾപ്പടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെ വടകരയിൽ ആർ എം പിയുടെ ശക്തികേന്ദ്രങ്ങൾ തിരഞ്ഞെടുപ്പിൽ നിർണായമകായി മാറും.
 
എതിരാളികൾ ആര് എന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമേയല്ലാ എന്നാണ് കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് പി ജയരാജൻ പ്രതികരിച്ചത്. മണ്ഡലത്തിൽ ശക്തമായ പ്രചരണ പരിപാടികളുമായി പി ജയരാജൻ നേരത്തെ തന്നെ സജീവമായിരുന്നു. കഴിഞ്ഞ തവണ അത്ര വലിയ ഭൂരിപക്ഷത്തിലല്ല കോൺഗ്രസ് സ്ഥാനാർത്ഥി മുല്ലപ്പള്ളി രാമചന്ദ്രൻ വിജയിച്ചത് എന്നതാണ് കോൺഗ്രസിന്റെ ആശങ്ക.
 
മുല്ലപ്പള്ളിയോളം ജനസമ്മദനായ നേതാവ് മത്സരിക്കുന്നതിലൂടെ മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേതിന് സമാനമായി കോൺഗ്രസ് വിജയം നേടാൻ സാധ്യ ഉണ്ട് എന്ന വസ്തുത മുൻ‌ നിർത്തിയാവും ഇടതുപക്ഷം ഇനി പ്രചാരണങ്ങൾ മുന്നോട്ടുകൊണ്ടുപോവുക. പി ജയരാജന്റെ വ്യക്തി പ്രഭാവവും മലബാറിൽ നേതാവിന് ലഭിക്കുന്ന സ്വീകര്യതയും ഇടതുപക്ഷത്തിന് ആത്മവിശ്വാസം നൽകുന്നതാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments