Webdunia - Bharat's app for daily news and videos

Install App

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിർണായകമാവുക ജാതി, മത സംഘടനകൾക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനമോ ?

Webdunia
ബുധന്‍, 20 മാര്‍ച്ച് 2019 (14:29 IST)
ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. ഇടതുമുന്നണി നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചു, പ്രശ്നങ്ങളും തർക്കങ്ങളു പരിഹരിച്ച് ഐക്യ ജനാധിപത്യ മുന്നണിയും മുഴുവൻ മണ്ഡലങ്ങളിലേക്കുമൂള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ബി ജെ പി മാത്രമാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്.
 
തിരഞ്ഞെടുപ്പിൽ സാമൂദായിക മത സംഘടനകൾക്ക് വലിയ പങ്കുണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായിയുള്ള സന്ദർശനങ്ങളും കൂടിക്കാഴ്ചകൾക്കുമെല്ലാം ഇത് ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്. എന്നാൽ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് പാർട്ടി ജനാധിപത്യത്തിനേക്കാൾ സാമുദായിക സംഘനകൾ തമ്മിലുള്ള ഒരു ശക്തി പരീക്ഷണമായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്.
 
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട, പ്രക്ഷോഭങ്ങളും സമരങ്ങളും, പള്ളി തർക്കവുമെല്ലാമാണ് ഇത്തരം ഒരു പ്രത്യേക സാഹചര്യം സംസ്ഥാനത്ത് ഉണ്ടാക്കിയിരിക്കുന്നത്. സബരിമല സ്ത്രീ പ്രവേശനം എൻ എസ് എസിനെയും ഇടതുപക്ഷത്തേയും എതിർ ചേരികളിൽ ആക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ബി ജെ പിയെ പിന്തുണക്കാനാണ് എൻ എസ് നേതൃത്വം തീരുമാനം എടുത്തിരിക്കുന്നത്.
 
അതേ സമയം ശബരിമല സ്ത്രീ പ്രവേശനത്തോട് എതിർ നിലപാടാണെങ്കിൽ കൂടിയും ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്ന സമീപനമാണ് എസ് എൻ ഡി പി യുടെ നേതൃത്വം സ്വീകരിക്കുന്നത്. എൻ എസ് എസും, എസ് ഡി പിയും ഇരു പാർട്ടികൾക്ക് പിന്നില അണിനിരന്ന് പോരാടുന്ന അവസ്ഥ ഉണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്. 
 
ഇരു വിഭാഗങ്ങളെയും പ്രീണിപ്പിക്കാൻ കോൺഗ്രസ് ശക്തമായ ശ്രമവും നടത്തുന്നുണ്ട്. മലയോര മേഖലകളിൽ സഭകളുടെ പിന്തുണക്കായും എല്ലാ പാർട്ടികളും ശ്രമം നടത്തുന്നുണ്ട്. സ്ഥാനാർത്ഥികളെ പരിശോധിച്ചാൽ ജാതി മത സംഘടനകൾക്കുള്ള പ്രാധാന്യം മനസിലാകും. മലപ്പുറത്ത് ലീഗ് എസ് ഡി പി ഐയുമായി ചർച്ച നടത്തിയത് ഇപ്പോൾ വലിയ വിവാദമായി മാറിയിരിക്കുകയാണ്. 
 
ചാലക്കുടിയിലെ ഇടതു സ്ഥാനാർത്ഥി ഇന്നസെന്റ് തൃശൂരിലെത്തി വെള്ളാപ്പള്ളി നടേസനെ കണ്ടു. സഭാ നേതാക്കളുമായുള്ള ചർച്ചകൾ അണിയറയിൽ പുരോഗമിക്കുകയാണ്. സഭകളുടെയും സംഘടകൾക്കും സ്വീകര്യനായ സ്ഥാനാർത്ഥികളെ നിർത്തി വോട്ടർമാരെ സാമുദായികമായി ദ്രുവീകരിക്കാനുള്ള ശ്രമങ്ങളും എല്ലാ പാർട്ടികളും നടത്തുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments