Quit India Movement Day: ഓഗസ്റ്റ് 8 : ക്വിറ്റ് ഇന്ത്യ ദിനം

ഓഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പുത്തന്‍ സമരമാര്‍ഗത്തിന്റെ ഭാഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം

രേണുക വേണു
വ്യാഴം, 8 ഓഗസ്റ്റ് 2024 (10:10 IST)
Quit India Movement Day 2024

Quit India Movement Day: ക്വിറ്റ് ഇന്ത്യ ദിനം: ബ്രിട്ടീഷ് കോളനി വാഴ്ചയ്‌ക്കെതിരെ ഇന്ത്യന്‍ ജനതയുടെ മുന്നേറ്റത്തിന്റെ ഗംഭീര സ്വരമായിരുന്നു 'ക്വിറ്റ് ഇന്ത്യ'. 1942 ഓഗസ്റ്റ് എട്ടിനാണ് ക്വിറ്റ് ഇന്ത്യ മുന്നേറ്റം ആരംഭിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ ജനതയെ ഏകോപിപ്പിച്ച് സമരം നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. 'ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക' എന്ന മുദ്രാവാക്യം രാജ്യമാകെ അലയൊലി സൃഷ്ടിക്കുകതന്നെ ചെയ്തു.
 
ഓഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പുത്തന്‍ സമരമാര്‍ഗത്തിന്റെ ഭാഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. മുബൈയിലെ 'ഓഗസ്റ്റ് ക്രാന്തി' മൈതാനത്ത് നടന്ന വമ്പന്‍ പൊതുസമ്മേളനത്തിലാണ് ഈ മുദ്രാവാക്യം ഉയര്‍ന്നത്. 
 
ഇന്ത്യ വിടുകയെന്ന് ബ്രിട്ടീഷ്‌കാരോട് ആവശ്യപ്പെടുന്നതിനൊപ്പം ഇന്ത്യക്കാരുടെ മനസാക്ഷിയെ ഉണര്‍ത്താനും കോണ്‍ഗ്രസിനെ നയിച്ച മഹാത്മാ ഗാന്ധി ഉറപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി അതേവേദിയില്‍ മറ്റൊരു മുദ്രാവാക്യം കൂടി പിറവിയെടുത്തു-'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക'. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനായി ഉടലെടുത്ത പ്രധാന സമര പ്രഖ്യാപനങ്ങളിലൊന്നു കൂടിയാണിത്.
 
സമരപ്രഖ്യാപനം നടത്തിയതിന് അടുത്ത ദിവസംതന്നെ (ഓഗസ്റ്റ് 9) ബ്രിട്ടീഷധികാരികള്‍ ഗാന്ധിജിയെയും പ്രമുഖ നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അധികാരികള്‍ അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ചതോടെ ഗാന്ധിജിയുടെ 'അഹിംസ' മറന്ന ജനത തീവ്രമായി തിരിച്ചടിച്ചു. രാജ്യം മുഴുവന്‍ അക്രമത്തിന്റെ പാതയിലൂടെ സമരക്കാര്‍ ബ്രിട്ടീഷ് നയങ്ങളെ എതിര്‍ത്തു.
 
പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ പകച്ച ബ്രിട്ടീഷ് ഭരണകൂടം ജയിലിനുള്ളിലുള്ള നേതാക്കള്‍ക്കു നേരെ തിരിഞ്ഞു. അന്യായമായി ജയിലില്‍ തടഞ്ഞുവച്ച നേതാക്കളുടെ മോചനത്തിനായി ഗാന്ധിജി 21 ദിവസം ജയിലിനുള്ളില്‍ നിരാഹാരസമരം നടത്തി. 1943 മാര്‍ച്ച് മൂന്നിന് ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചു. ഗാന്ധിജിയുടെ പുത്തന്‍ സമരമാര്‍ഗത്തിനു മുന്നില്‍ ബ്രിട്ടീഷുകാര്‍ തോല്‍വി വഴങ്ങി.
 
അഹിംസമാര്‍ഗത്തില്‍ മുന്നോട്ട് പോകണമെന്ന ആഗ്രഹത്തോടെയായിരുന്നു ഗാന്ധിജി ക്വിറ്റ് ഇന്ത്യ സമര പ്രഖ്യാപനം നടത്തിയത്. സമരങ്ങള്‍ അക്രമത്തിലേക്ക് നീങ്ങിയത് ഗാന്ധിജിയെ പ്രതിക്കൂട്ടിലാക്കി. എന്നാലും ഇന്ത്യ സ്വതന്ത്രമാകുന്ന നിമിഷം വരെ ദേശ സ്‌നേഹികള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആ മുദ്രാവാക്യം വിളിച്ചു-'ക്വിറ്റ് ഇന്ത്യ'.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

വാണിയപ്പാറ പള്ളിയില്‍ നിന്ന് കണ്ടെത്തിയ പായയില്‍ പൊതിഞ്ഞ മൃതദേഹത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്

കാഞ്ഞങ്ങാട് പട്രോളിങ്ങിനിടെയുണ്ടായ അപകടം; പോലീസുകാരുടെ കാലുകള്‍ മുറിച്ചുമാറ്റി

എസ്‌ബിഐയിൽ 1500 പ്രൊബേഷണറി ഓഫീസർ ഒഴിവുകൾ; ജൂലൈ 8 വരെ അപേക്ഷിക്കാം, ശമ്പള സ്കെയിൽ 48,480 - 85,920 രൂപ!

വെടിനിർത്തൽ കരാർ വന്ന് മണിക്കൂറുകൾ മാത്രം, തെക്കൻ ലെബനനിൽ വൻ ആക്രമണവുമായി ഇസ്രായേൽ, 5 പേർ കൊല്ലപ്പെട്ടു

ഔദാര്യത്തിന് വേണ്ടിയല്ല പോയത്, ഇനി കാല് പിടിക്കാനില്ല, മുഖ്യമന്ത്രി അഹങ്കാരിയെന്ന് സുകുമാരൻ നായർ

അടുത്ത ലേഖനം
Show comments