Webdunia - Bharat's app for daily news and videos

Install App

രാഷ്ട്രീയ തടവുകാർക്ക് ഇളവില്ലെന്ന് നിയമം കൊണ്ടുവന്നത് സർക്കാർ, പക്ഷേ കൊടിസുനിക്കും ഷാഫിക്കും സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കാം, നിയമവും ലംഘിക്കാം

Webdunia
വ്യാഴം, 27 ജൂണ്‍ 2019 (15:35 IST)
കൊട്ടിഘോഷിച്ചുകൊണ്ടാണ് സംസ്ഥാനത്ത് തടവ് പുള്ളികൾക്ക് ശിക്ഷയിൽ ഇളവ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാടെ പൊളിച്ചെഴുതി സംസ്ഥാന സർക്കാർ. പുതിയ ഉത്തരവ് പുറത്തിറക്കിയത്. രാഷ്ട്രീയ കൊലപാതങ്ങളിൽ ശിക്ഷ അനുഭവികുന്നവർക്ക് ശിക്ഷയിൽ ഇളവ് നൽകുന്നത് പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള. ഉത്തരവാണ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാബിശ്വാസ് പുറത്തിറക്കിയത്.
 
എന്നാൽ ഉത്തരവ് പുറത്തിറങ്ങി മാസങ്ങൾ കഴിയുമ്പോൾ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയും, ഷാഫിയുമെല്ലാം ജെയിലിൽ സ്മാർട്ട്‌ഫോണുകൾ ഉൾപ്പടെ ഉപയോഗിച്ച് സുഖവാസത്തിലാണ് എന്ന് തെളിഞ്ഞു. കണ്ണൂരിൽ ഋഷിരാജ് സിംഗും. വിയ്യൂരിൽ യതീഷ് ചന്ദ്രയും നടത്തിയ മിന്നൽ റെയിഡിലാണ് സ്മാർട്ട്‌ഫോണുകളു കഞ്ചാവും, ആയുധങ്ങളുമെല്ലാം കണ്ടെത്തിയത്.
 
ഇടതു സർക്കാർ അധികാരത്തിൽ എത്തിയ ശേഷം വിവിധ രാഷ്ട്രീയ കൊലപാതക കേസുകളിൽ ജെയിലിൽ കഴിയുന്ന പ്രതികൾ സുഖ സൌകര്യങ്ങൾ അനുഭവിക്കുന്നതായി വിവാദങ്ങൾ ഉയർന്നിരുന്നു. കണ്ണൂർ ജയിലാണ് ഇത്തരം വിവാദങ്ങളിൽ ഏറെയും പെട്ടിട്ടുള്ളത്. ഇത്തരം പ്രവണതകൾക്കെല്ലാം അറുതി വരുത്താൻ പുതിയ നയത്തിന് സാധിക്കും എന്നാണ് ഉത്തരവ് പുറത്തിറങ്ങിയപ്പോൾ കരുതിയിരുന്നത്. എന്നാൽ ഉത്തരവ് ഒരു വഴിക്കും ജെയിലുകൾ പഴയ വഴിക്കും തന്നെയാണ് യാത്ര. 
 
റേഡിയോയും ആയുധങ്ങളും ഉൾപ്പടെ ജയിലുനുള്ളിലേക്ക് പൊലീസിന്റ് ഏതെങ്കിലും തരത്തിലുള്ള സഹായമില്ലാതെ എത്തിക്കാനാകില്ല. കുറ്റവാളികൾക്ക് സൗകര്യമൊരുക്കുന്നതിൽ പൊലീസിന് പങ്കുണ്ടെന്ന് ആളുകൾ സംശയിക്കുന്നതിനെ ഒരിക്കലും കുറ്റം പറയാനും ആകില്ല. ഇക്കാര്യങ്ങളിൽ കൃത്യമയ അന്വേഷണങ്ങൾ നടത്താൻ അനുവദിക്കാതെ മരവിപ്പിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ വീൺറ്റും ആവർത്തിക്കുന്നതിന് കാരണമാകുന്നത്. രാഷ്ട്രീയ കൊലയാളികൾ ഉൾപ്പടെ ജെയിലിൽനിന്നും പിടിച്ചെടുത്ത ഫോണുകളുടെ കോൾ രേഖകൾ പരിശോധിക്കാൻ ജെയിൽ ഡിജിപി ഉത്തവിട്ടുകഴിഞ്ഞു. കൊടി സുനിയുടെയും ഷാഫിയുടെ ഫോൺ രേഖകൾ പുറത്തുവന്നാൽ സർക്കാർ പ്രതിരോധത്തിലായേക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments