Webdunia - Bharat's app for daily news and videos

Install App

രാഷ്ട്രീയ പാർട്ടികളുടെ ബാങ്ക് നിക്ഷേപ വിവരങ്ങൾ പുറത്തുവരുമ്പോൾ

മായാവതിയുടെ ബിഎസ്‌പിയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള പാർട്ടി.

Webdunia
ബുധന്‍, 17 ഏപ്രില്‍ 2019 (15:45 IST)
തെരഞ്ഞെടുപ്പ് പ്രമാണിച്ച് രാജ്യത്തെ പാർട്ടികളുടെ ബാങ്ക് അക്കൗണ്ടുകളുടെയും നിക്ഷേപങ്ങളുടെയും വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മായാവതിയുടെ ബിഎസ്‌പിയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള പാർട്ടി. 2018 ഡിസംബർ വരെ ബിഎസ്‌പിയുടെ അക്കൗണ്ടിലുണ്ടായിരുന്നത് 669 കോടി രൂപയാണ്. ഇത് 25 സംസ്ഥാനത്തിന്റെ കണക്കാണ്. ഇത്രയും തുക നിക്ഷേപിച്ചിരിക്കുന്നത് തലസ്ഥാന നഗരിയിലെ പൊതുമേഖല ബാങ്കുകളിലെ എട്ടു ബ്രാഞ്ചുകളിൽ. 
 
മായാവതി പണ്ടേ അഴിമതിക്കും ധൂർത്തിനും പേരുകേട്ടിരുന്ന ആളുമാണ്. ഇപ്പോൾ വീണ്ടും മായാവതിയും അവരുടെ ധൂർത്ത് സ്വത്തുകളും വാർത്തകളിൽ നിറയുകയാണ്. രണ്ടാമതായി നിൽക്കുന്നത് അഖിലേഷ് യാദവിന്റെ പാർട്ടി എസ്‌പിയാണ്. 171 കോടി രൂപ. അസംബ്ലി തെരഞ്ഞെടുപ്പിനു ശേഷം അക്കൗണ്ടിൽ നേരിയ ഭൂരിപക്ഷം വന്നു എന്ന് സാരം. മൂന്നാം സ്ഥാനത്ത് കോൺഗ്രസ്. ബാങ്ക് ബാലൻസ് 196 കോടി. മധ്യപ്രദേശ്, ചത്തിസ്ഗ്ഡ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നതിനു ശേഷം പാർട്ടി അവരുടെ ബാങ്ക് ബാലൻസ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടില്ല. 
 
നാലാം സ്ഥാനത്തായി തെലുങ്കു ദേശം പാർട്ടിയുണ്ട്. 107 കോടി രൂപയാണ് പാർട്ടിയുടെ സമ്പാദ്യം. അതിനു പിന്നിലാണ് ബിജെപി. 82 കോടി രൂപയാണ് സമ്പാദ്യം. എന്നാൽ സിപിഎം കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവരുടെ വരുമാനം 100 കോടിക്കു മേൽ എന്നാണ് അവകാശപ്പെടുന്നത്. പാർട്ടികളുടെ വരുമാനത്തിൽ എൺപത് ശതമാനത്തിലേറെ സംഭാവനകളാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments