Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ജനങ്ങളാൽ പരാജയപ്പെട്ടവർ ജനങ്ങളെ സേവിക്കുന്ന മന്ത്രിമാരാവുമ്പോൾ, ദിസ് ഈസ് കോൾഡ് ഇന്ത്യൻ പൊളിറ്റിക്സ് !

ജനങ്ങളാൽ പരാജയപ്പെട്ടവർ ജനങ്ങളെ സേവിക്കുന്ന മന്ത്രിമാരാവുമ്പോൾ, ദിസ് ഈസ് കോൾഡ് ഇന്ത്യൻ പൊളിറ്റിക്സ് !
, വ്യാഴം, 30 മെയ് 2019 (17:53 IST)
ലോക്സഭാ തിരഞ്ഞെടൂപ്പിനെ ഞെട്ടലോടെ മാത്രമേ ബിജെപി ഒഴികെയുള്ള മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് നോക്കി കാണാൻ സാധിക്കുകയുള്ളു അത്രത്തോളം വലിയ വിജയമാണ് രാജ്യത്ത് ബി ജെ പി സ്വന്തമാക്കിയത്. ഉത്തരേന്ത്യയിൽ മുഴുവൻ മോദി തരംഗം അഞ്ഞടിച്ചു എന്നുതന്നെ പറയാം. 2014ലെ നിലയിൽ നിന്നും ബിജെപി കരുത്ത് വീണ്ടും ഉയർത്തിയിരിക്കുന്നു. ഇത് രാജ്യവ്യാപകമായുള്ള കാര്യം.
 
ഇനി കേരളത്തിലേക്ക് വന്നാൽ വോട്ട് ശതമാനമെല്ലാം വർധിച്ചു എങ്കിലും ശബരിമല എന്ന വലിയ സുവർണാവസരം മുന്നിൽ നിന്നിട്ടും ബി ജെ പിക്ക് ഒരു സീറ്റ്പോലും നേടാൻ സാധിച്ചില്ല. തിരുവനതപുരത്തു മാത്രമാണ് രണ്ടാംസ്ഥാനത്തെത്താൻ സാധിച്ചത്. ശബരിമല സമരഭൂമിയായ പത്തനംതിട്ടയിപ്പോലും മൂന്നാം സ്ഥാനം മാത്രമാണ് ബിജിപിക്ക് നേടാനായത്. 
 
എന്നാൽ ജനങ്ങൾ തോൽപ്പിച്ചവർ ജനങ്ങളെ സേവിക്കുന്ന കേന്ദ്ര മന്ത്രിമാരാകുന്നു എന്നതാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ കാണുന്ന പ്രത്യേക തരം പ്രതിഭാസം. ജനങ്ങൾ ഒരു സ്ഥാനാർത്ഥിയെ തോൽപ്പിച്ചു എന്നാൽ തങ്ങളെ സേവിക്കാൻ ആ സ്ഥാനാർത്ഥി യോൽഗ്യനല്ല എന്നു തന്നെയാണ് അർത്ഥം എന്നാൽ അതിന് വിലകൽപ്പിക്കപ്പെടാതെ രാജ്യസഭാ അംഗത്വത്തിലൂടെ ജനങ്ങളാൽ തോൽപ്പിക്കപ്പെട്ടവർ ജനങ്ങളെ സേവിക്കാൻ എത്തുകയാണ്.
 
അൽഫോൺസ് കണ്ണന്താനം രണ്ടാം മോദി മന്ത്രിസഭയിലും തുടരും എന്നാണ് റിപ്പോർട്ടുകൾ. രജ്യസഭയിൽനിന്നുമാണ് അൽഫോൺസ് കണ്ണന്താനം കേന്ദ്ര മന്ത്രിയാകുന്നത് എങ്കിലും രാജ്യത്ത് നടന്ന ലോക്സ്ദഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തോൽപ്പിച്ച ഒരു സ്ഥാനാർത്ഥിയാണ് ഇപ്പോൾ അദ്ദേഹം. അങ്ങനെ ചിന്തിക്കുമ്പോൾ ജനങ്ങളെ സേവിക്കുന്ന കേന്ദ്രന്ത്രിയാവാൻ ധാർമികമായി അദ്ദേഹത്തിന് അവകാശം ഉണ്ടോ ? തിരുവന്തപുരത്ത് മത്സരിച്ച് ബി ജെ പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രിയാകും എന്നാണ് റിപ്പോർട്ടുകൾ.
 
ഇത്തരത്തിൽ നിരവധിപേർ ജനങ്ങളുടെ തിരഞ്ഞെടുപ്പിനെ നേരിടാതെ പെയിഡ് എം പി എന്ന് ചീത്തപ്പേരുള്ള രാജ്യസഭാ അംഗത്വത്തിലൂടെ ജനങ്ങളെ സേവിക്കാൻ എത്തുന്നുണ്ട്. ഭരണഘടനാപരമായി അതിൽ തെറ്റുകൾ ഇല്ല എന്നതു തന്നെയാണ് വാസ്തവം. എന്നാൽ ജനങ്ങളെ അഭിമുഖീകരിക്കാതെ ജനങ്ങളെ സേവിക്കാനുള്ള പദവികളിൽ എത്തുന്നതിന്റെ ധാർമികത എപ്പോഴും ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരിക്കുമ്പോൾ വളർത്തുനായയേയും ഒപ്പം അടക്കണമെന്ന് വിൽപ്പത്രം; പൂര്‍ണ്ണാരോഗ്യവതിയായ വളര്‍ത്തുനായയ്ക്ക് ദയാവധം