ദിലീപ് കൈവിട്ട കളിക്ക്, സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യത്തിന് പിന്നിലെന്ത്? പൊലീസിനെ പൂര്‍ണമായും കുറ്റപ്പെടുത്തിയുള്ള നീക്കം വിനയാകുമോ?

ജോണ്‍ കെ ഏലിയാസ്
വെള്ളി, 3 നവം‌ബര്‍ 2017 (12:33 IST)
നടി ആക്രമിക്കപ്പെട്ട കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  നടന്‍ ദിലീപ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തുനല്‍കിയതോടെ കേസ് വലിയ വഴിത്തിരിവിലെത്തി. സംസ്ഥാന ഡി ജി പിക്കും എ ഡി ജി പിക്കും എതിരെയുള്ള നീക്കം ഈ കേസില്‍ എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുക എന്നത് ഇപ്പോള്‍ അവ്യക്തമാണ്. എന്നാല്‍ ചിലപ്പോള്‍ ഈ നീക്കം ദിലീപിനുതന്നെ വിനയായി വന്നേക്കാമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. 
 
ഈ കേസ് തനിക്കെതിരായ ഗൂഢാലോചനയാണെന്ന് ദിലീപ് ആഭ്യന്തരസെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു. 12 പേജുള്ള കത്താണ് അയച്ചത്. സി ബി ഐ അന്വേഷണം വേണമെന്നാണ് ആവശ്യം. എന്നാല്‍ സര്‍ക്കാരിന്‍റെ ഭാഗമായ ആഭ്യന്തരസെക്രട്ടറിക്ക് കത്തയച്ചതുകൊണ്ട് അത് ഏതെങ്കിലും രീതിയില്‍ സി ബി ഐ അന്വേഷണം സാധ്യമാകത്തക്ക നിലയിലേക്ക് എത്തുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.
 
എന്നാല്‍ ഇപ്പോള്‍ ജാമ്യത്തില്‍ തുടരുന്ന ദിലീപ് ഇത്തരമൊരു നീക്കം നടത്തിയത് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്നം സൃഷ്ടിക്കുമോ എന്നതും അന്വേഷിക്കേണ്ടതുണ്ട്. മാത്രമല്ല, പൊലീസ് മേധാവികള്‍ക്കെതിരായ ഈ നീക്കത്തെ പൊലീസ് ഏതുരീതിയില്‍ കൈകാര്യം ചെയ്യും എന്നതും കണ്ടറിയേണ്ട കാര്യമാണ്.
 
ദിലീപിനോട് അടുത്ത വൃത്തങ്ങള്‍ പക്ഷേ ആത്മവിശ്വാസത്തിലാണ്. നടിയെ ഉപദ്രവിച്ചത് ആരാണെന്ന് വ്യക്തമായെങ്കിലും ആ കൃത്യം ചെയ്യിച്ചത് ആരാണെന്ന കാര്യത്തില്‍ നിഗൂഢത തുടരുകയാണെന്നും സത്യം പുറത്തുവരുന്നതിനുവേണ്ടിയാണ് ദിലീപിന്‍റെ ശ്രമമെന്നുമാണ് അവര്‍ പറയുന്നത്. ‘കമ്മാരസംഭവം’ എന്ന പുതിയ സിനിമയുടെ പ്രവര്‍ത്തനത്തിലേക്കും ദിലീപ് കടന്നിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതീക്ഷിച്ച പാക്കേജുകൾ ഒന്നും ബജറ്റിലില്ല, പ്രതിദിനം 6000 രൂപ വരെ നഷ്ടമെന്ന് സ്വകാര്യ ബസുടമകൾ

സ്വകാര്യ ബസുകൾക്ക് സർക്കാരിൻ്റെ കൈതാങ്ങ്, ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്

കൊച്ചി കപ്പല്‍ശാലയിലേക്ക് കൊണ്ടുവന്ന കപ്പലില്‍ 'ഐ ലവ് പാകിസ്ഥാന്‍' സന്ദേശം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് പവന് 2680 രൂപ

ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് പോകാന്‍ കാത്തിരിക്കുന്നത് 40 കപ്പലുകള്‍; ആദ്യം എത്തുന്നത് എല്‍പിജി വഹിക്കുന്ന കപ്പലുകള്‍

അടുത്ത ലേഖനം
Show comments