Webdunia - Bharat's app for daily news and videos

Install App

ഫോണ്‍ തിരികെ വേണമെന്ന് യുവതി, നഗ്നചിത്രങ്ങള്‍ അയച്ചാല്‍ നല്‍കാമെന്ന് കള്ളന്‍; പുലിവാല് പിടിച്ച് പൊലീസ്

ഫോണ്‍ തിരികെ വേണമെന്ന് യുവതി, നഗ്നചിത്രങ്ങള്‍ അയച്ചാല്‍ നല്‍കാമെന്ന് കള്ളന്‍; പുലിവാല് പിടിച്ച് പൊലീസ്

Webdunia
വ്യാഴം, 20 ഡിസം‌ബര്‍ 2018 (16:56 IST)
മോഷ്‌ടിച്ച ഫോണ്‍ തിരികെ നല്‍കണമെങ്കില്‍ നഗ്നചിത്രങ്ങള്‍ അയച്ചുതരണമെന്ന് യുവതിയോട്  ആവശ്യപ്പെട്ട മോഷ്‌ടാവിനെ തേടി പൊലീസ് പരക്കം പായുന്നു. ബംഗളൂരു ഹൂഡി സ്വദേശിയായ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്.

നഗരത്തിലെ സ്‌റ്റാര്‍ ഹോട്ടലില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് യുവതിയുടെ മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടത്. മറ്റൊരു ഫോണില്‍നിന്ന് പെണ്‍കുട്ടി മൊബൈലിലേക്ക് വിളിച്ചപ്പോള്‍ മോഷ്‌ടാവാണ് ഫോണ്‍ എടുത്തത്.

കാര്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞ മോഷ്‌ടാവ് ഫോണ്‍ തിരികെ വേണമെങ്കില്‍ നഗ്നചിത്രങ്ങള്‍ അയച്ചു തരണമെന്ന് ആവശ്യപ്പെട്ടു. പെണ്‍കുട്ടി വഴങ്ങാതെ വന്നതോടെ ഇയാള്‍ വീണ്ടും വിളിച്ച് ശല്യം ചെയ്‌തു. തുടര്‍ന്ന് ഫോണിലുണ്ടായിരുന്ന സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും നമ്പറുകളിലേക്ക് ഇയാള്‍ അശ്ലീല ചിത്രങ്ങള്‍ അയക്കുകയും ചെയ്‌തു.

ഇതോടെയാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ച് പരാതി നല്‍കിയത്. ഫോണ്‍ കൈക്കലാക്കിയത് യുവതിയുടെ പരിചയത്തിലുള്ള വ്യക്തിയാണെന്ന് നിഗമനത്തിലാണ് മഹാദേവപുര പൊലീസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments