Webdunia - Bharat's app for daily news and videos

Install App

ബിയർ നൽകിയില്ല, 24കാരൻ സ്ത്രീക്ക് നേരെ വെടിയുതിർത്തു, പിന്നീട് സംഭവിച്ചതിങ്ങനെ !

Webdunia
ബുധന്‍, 12 ജൂണ്‍ 2019 (13:16 IST)
തങ്ങൾക്ക് ബിയർ നൽകാൻ കൂട്ടാക്കാതെ വന്നതോടെ 40 വയസുകാരിയായ സ്ത്രീയെ 24കാരനും സംഘവും വെടിവച്ചുവീഴ്ത്തി. നോർത്ത്‌വെസ്റ്റ് ഡെൽഹിയിലെ ജഹാങ്കീർപുരിയിലാണ് സംഭവം ഉണ്ടായത്. വെടിയേറ്റ സ്ത്രീ മുൻപ് മദ്യം ഉൾപ്പടെയുള്ള വസ്ഥുക്കൾ നിയമവിരുദ്ധമായി വ്ൽപ്പന നടത്തിയിരുന്നു. ഇതേ തുടർന്നാണ് യുവാവും സംഘവും ബിയറിനായി 40കാരിയുടെ അടുത്തെത്തിയത്.
 
ജൂൺ ഏഴിനായിരുന്നു സംഭവം രാത്രി 9.30ഓടെയാണ് വികാസ് മിശ്ര, പങ്കജ്, മിന്റു  എന്നിവർ ബാല് ബിയർ ആവശ്യപ്പെട്ട് സ്ത്രീയുടെ വീട്ടിലെത്തിയത്. എന്നാൽ തന്റെ കയ്യിൽ ബിയർ ഇല്ലെന്ന് സ്ത്രീ യുവാക്കളോട് വ്യക്തമാക്കി. ഇതോടെ യുവാക്കൾ ബിയർ ആവശ്യപ്പെട്ട് ബഹളമുണ്ടാക്കാൻ തുടങ്ങി. സ്ത്രീ നുണപറയുകയാണെന്ന് ധരിച്ച് ബിയർ നൽകാത്തതിന്റെ പകയിൽ വികാസ് മിശ്ര സ്ത്രീക്കു നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെടുകയായിരുന്നു.
 
സ്ത്രീയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഇവർ അപകട നില തരണം ചെയ്തിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതികളെ മൂവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വെടിയുറ്റിർക്കാൻ ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തു. വികാസ് മിശ്ര ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും ഇയാൾ ദിവസങ്ങൾക്ക് മുൻപ് മറ്റൊരാൾക്ക് നേരെയും വെടിയുതിർത്തിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹപ്രവര്‍ത്തക വേഷം മാറുമ്പോള്‍ ശുചിമുറിയില്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; തിരുവനന്തപുരം സ്വദേശി പിടിയില്‍

തൃശൂര്‍ പൂരം അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ മറുപടി; എന്‍ആര്‍ഐ സെല്‍ ഡി.വൈ.എസ്.പി സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തു

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

അടുത്ത ലേഖനം
Show comments