Webdunia - Bharat's app for daily news and videos

Install App

മൊബൈലില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല; ഭ​ർ​ത്താ​വി​നെ ഭാ​ര്യ തീ​കൊ​ളു​ത്തി​ക്കൊ​ന്നു

മൊബൈലില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല; ഭ​ർ​ത്താ​വി​നെ ഭാ​ര്യ തീ​കൊ​ളു​ത്തി​ക്കൊ​ന്നു

Webdunia
ബുധന്‍, 14 ഫെബ്രുവരി 2018 (11:19 IST)
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സമ്മതിക്കാത്തതിന്റെ ദേഷ്യത്തില്‍ ഭ​ർ​ത്താ​വി​നെ ഭാ​ര്യ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ക​ത്തി​ച്ചു. ഗുരുതരമായി പൊള്ളലേറ്റ നാ​ൻ​കെ (35) എന്ന യുവാവ് ചികിത്സയ്‌ക്കിടെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

ഇയാളുടെ ഭാര്യ പൂ​ജ​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ല​രാം​പു​ർ ജി​ല്ല‍​യി​ൽ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സംഭവം. മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് തുടര്‍ച്ചയായതോടെ ഫോണ്‍ ഇനി ഉപയോഗിക്കരുതെന്ന് പൂജയോട് നാന്‍‌കെ പറഞ്ഞു. ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്‌തു.

ഭര്‍ത്താവിന്റെ തീരുമാനത്തില്‍ അമര്‍ഷത്തിലായിരുന്ന പൂജ ബു​ധ​നാ​ഴ്ച രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച് ഉ​റ​ങ്ങാ​ൻ കി​ട​ന്ന നാ​ൻ​കെ​യു​ടെ ശ​രീ​ര​ത്തി​ൽ മ​ണ്ണെ​ണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

നാന്‍‌കെയുടെ നിലവിളി കേട്ട് എത്തിയ സമീപവാസികളും ബന്ധുക്കളുമാണ് തീ അണച്ച ശേഷം ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പൊള്ളല്‍ ഗുരുതരമായിരുന്നു. കൂടുതല്‍ ചികിത്സയ്‌ക്കായുള്ള ശ്രമം നടത്തുന്നതിനിടെയാണ് ചെവ്വാഴ്‌ച നാന്‍‌കെ മരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അറപ്പുര ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ദേവീ ക്ഷേത്രം വിദ്യാരംഭ രജിസ്ട്രേഷന്‍ തുടങ്ങി

Tirupati Laddu: തിരുപ്പതി ലഡ്ഡുവില്‍ ഹിന്ദുവികാരം വൃണപ്പെട്ടോ? ആന്ധ്രയില്‍ സംഭവിക്കുന്നത്

ലെബനനിൽ ആക്രമണവുമായി ഇസ്രായേൽ, പടക്കപ്പൽ വിന്യസിച്ച് യു എസ് : പശ്ചിമേഷ്യയിൽ യുദ്ധഭീതി

അടുത്ത ലേഖനം
Show comments