Webdunia - Bharat's app for daily news and videos

Install App

കള്ള് ഷാപ്പ് മാനേജരുടെ കൊലപാതകം : പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

എ കെ ജെ അയ്യർ
വെള്ളി, 25 ഒക്‌ടോബര്‍ 2024 (12:07 IST)
ആലപ്പുഴ  : കള്ള്ഷാപ്പ് മാനേജരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് കോടതി ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കുട്ടനാട് പുളിക്കുന്ന് മണത്തറ കള്ള് ഷാപ്പിലെ മാനേജരായിരുന്ന പുളിക്കുന്ന് വിത്തുവെട്ടിക്കൽ വീട്ടിൽ ജോസ് ജോസഫിനെ (56) വെട്ടി കൊലപ്പെടുത്തിയ കേസിലാണ് വിധി.
 
 കേസിലെ പ്രതിയായ പുളിക്കുന്ന് പൂപ്പള്ളിച്ചിറ വീട്ടിൽ സി വിനോദ് (44) ഒരു ലക്ഷം രൂപ പിഴയും ജീവപര്യന്തം കഠിന തടവും അനുഭവിക്കണം. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. ഭാരതിയാണ് ശിക്ഷ വിധിച്ചത്.
 
ചെത്ത് തൊഴിലാളിയായ പ്രതി വിനോദ് ഷാപ്പിൽ കള്ള് കൊടുക്കാതെ പുറത്ത് വിൽക്കുന്നത് മാനേജർ ജോസഫ് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം. 2018 ജൂൺ 14 ന് പുളിക്കുന്ന് ഐ സി മുക്ക് ജംഗ്ഷന് സമീപം വൈകിട്ട് 6 മണിയോടെയാണ് കൊലപാതകം നടന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments