Webdunia - Bharat's app for daily news and videos

Install App

ത്രികോണ പ്രണയം; കൊന്നത് വെടിവച്ചെന്ന് ബന്ധുക്കള്‍, തലയ്‌ക്കടിച്ചെന്ന് പെണ്‍കുട്ടി - 19കാരനെ കാമുകനും പ്ലസ്‌വൺ വിദ്യാർഥിനിയും ചേര്‍ന്ന് കൊലപ്പെടുത്തി

Webdunia
വ്യാഴം, 4 ജൂലൈ 2019 (20:27 IST)
പ്രണയത്തിന്റെ പേരില്‍ പത്തൊൻപതുകാരനെ പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ന്യൂഡൽഹിയിലെ വസീർപുരിലാണ് സംഭവം. അജയ് കുമാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ അർകിത് ചൗഹാനെയും (22), പ്ലസ്‌വൺ വിദ്യാർഥിയായ പെണ്‍കുട്ടിയേയും പൊലീസ് കസ്‌റ്റഡിയിലെടുത്തു.

പെണ്‍കുട്ടിയോട് അജയ്‌ക്ക് തോന്നിയ പ്രണയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വസീർപുരിലെ അമ്മാവന്റെ വീട്ടില്‍ നിന്ന് പഠിച്ചിരുന്ന അജയ്‌ക്ക് സ്കൂളിലെ കേസില്‍ പ്രതിയായ പെൺകുട്ടിയോട് അടുപ്പമുണ്ടായിരുന്നു. ഈ വിവരമറിഞ്ഞ അർകിത് പെണ്‍കുട്ടിയെ ഉപയോഗിച്ച് അജയിനെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി.

അര്‍കിത്തിനൊപ്പം പെണ്‍കുട്ടി സ്‌കൂളില്‍ നില്‍ക്കുന്നത് കണ്ടതോടെ അജയ് ക്ഷുഭിതനായി. ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായി. ഇതിനിടെ കൈയില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച്  അർകിത് പത്തൊൻപതുകാരനെ വെടിവച്ചു വീഴ്ത്തി. തുടര്‍ന്ന് അര്‍കിതും പെണ്‍കുട്ടിയും രക്ഷപ്പെട്ടു.

രക്തത്തിൽ കുളിച്ചു കിടന്ന അജയിനെ വഴിയാത്രക്കാരൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്നും ലഭിച്ച ഒരു കറുത്ത തൊപ്പിയാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അര്‍കിതിന്റെ കൈയില്‍ നിന്നും തൊപ്പി നഷ്‌ടമായിരുന്നു. ഇത് പൊലീസ് കണ്ടെത്തിയതോടെ ആണ് ഇവര്‍ കുടുങ്ങിയത്.

അതേസമയം, പിടിയിലായ പെണ്‍കുട്ടിയുടെ മൊഴി പൊലീസിനെ വെട്ടിലാക്കി. ഇരുമ്പുകമ്പി കൊണ്ട് തലയ്‌ക്കടിച്ചാണ് അജയിനെ അര്‍കിത് കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. എന്നാല്‍, അർകിതിന്റെ വെടിയേറ്റാണ് അജയ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. പോസ്‌റ്റു‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments