Webdunia - Bharat's app for daily news and videos

Install App

അമ്മയുടെ അനുജത്തിയെ പ്രണയിച്ചു, പിന്നീട് അവരെ ഗര്‍ഭിണിയാക്കി; ഒടുവില്‍ യുവാവ് ചെയ്തത്...

Webdunia
വെള്ളി, 29 ഡിസം‌ബര്‍ 2017 (15:44 IST)
അമ്മയുടെ അര്‍ധസഹോദരിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. കമല്‍ജിത്ത് എന്ന യുവാവ് തന്‍റെ അമ്മയുടെ അര്‍ധസഹോദരിയായ അമിതയുമായി ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 
ഇതിനിടയില്‍ അമിത നാലുമാസം ഗര്‍ഭിണിയായി. ഇക്കാര്യം അറിഞ്ഞ അമിത തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് കമല്‍ ജിത്തിനെ നിരന്തരം നിര്‍ബന്ധിപ്പിച്ചു. എന്നാല്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന കാരണം പറഞ്ഞ് യുവാവ വിഹാത്തില്‍ നിന്നും ഒഴിയാന്‍ ശ്രമിച്ചു. ഇക്കാര്യം അമിത എതിര്‍ത്തതോടെയാണ് കമല്‍ ജിത്ത് അമിതയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. 
 
ഇരുവര്‍ക്കും ആത്മഹത്യ മാത്രമാണ് മുന്നിലുള്ള വഴിയെന്ന് പറഞ്ഞ് അമിതയെ വിശ്വസിപ്പിച്ച കമല്‍ ജിത്ത്, അവരെക്കൊണ്ട് വിഷം കഴിപ്പിക്കുകയായിരുന്നു. രണ്ടാമത് താനും കഴിക്കാമെന്ന ഉറപ്പും യുവാവ് അവര്‍ക്ക് നല്‍കി. വിഷം ഉള്ളില്‍ ചെന്ന ഉടന്‍ തന്നെ യുവതിയുടെ ശരീരം തളര്‍ന്നു. തുടര്‍ന്ന് ഒരു തുണി കൊണ്ട് യുവതിയുടെ കഴുത്തു മുറുക്കി കൊലപ്പടുത്തിയ ശേഷം ശരീരം മരത്തില്‍ കെട്ടി തൂക്കുകയായിരുന്നു.  
 
മരണം ആത്മഹത്യയാക്കി മാറ്റാനായിരുന്നു കമല്‍ ജിത്തിന്റെ ശ്രമം.  എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും തെളിയുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കമല്‍ ജിത്ത് പിടിയിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments