Webdunia - Bharat's app for daily news and videos

Install App

പെൺകുട്ടിയെ അമ്മ പെണ്‍വാണിഭ സംഘത്തിന് വിറ്റു; ബലാത്സംഗം ചെയ്‌ത സഹോദരനടക്കം അഞ്ചുപേര്‍ അറസ്‌റ്റില്‍

Webdunia
തിങ്കള്‍, 19 ഓഗസ്റ്റ് 2019 (14:14 IST)
പ്രായപൂര്‍ത്തിയാകാത്ത മകളെ പെൺവാണിഭ സംഘത്തിന് വിറ്റ അമ്മയും, അനുജത്തിയെ ബലാത്സംഗം ചെയ്‌ത സഹോദരനും അറസ്‌റ്റില്‍. കേസില്‍ മറ്റ് രണ്ടു പേര്‍ കൂടി പിടിയിലായിട്ടുണ്ട്. മുംബൈയിലെ മാന്‍ഖുര്‍ദ് എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവം.

പെണ്‍കുട്ടിയുടെ അമ്മ, സഹോദരന്‍, പെണ്‍കുട്ടിയുടെ ഭര്‍ത്താവ്, പെണ്‍‌വാണിഭ സംഘത്തിലെ രണ്ട് പേര്‍ എന്നിവരാണ് അറസ്‌റ്റിലായത്. പോക്‌സോ ഉള്‍പ്പെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.

2018 ഏപ്രിലില്‍ പെണ്‍കുട്ടിയുടെ വിവാഹം അമ്മ നടത്തിയത്. ഇരട്ടി പ്രായമുള്ള ഒരാളായിരുന്നു വരന്‍. ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനത്തിന് ഇരയാകേണ്ടി വന്നതോടെ പെണ്‍കുട്ടി മാസങ്ങള്‍ക്ക് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങി എത്തി.

വീട്ടിലെത്തിയ മകളെ ദിവസങ്ങള്‍ക്ക് ശേഷം അമ്മ ഒരു പെണ്‍‌വാണിഭ സംഘത്തിന് വിറ്റു. ഇവര്‍ പെണ്‍കുട്ടിയെ ലൈംഗിക തൊഴിലിന് നിര്‍ബന്ധിച്ചു. പെണ്‍കുട്ടി എതിര്‍പ്പ് തുടര്‍ന്നതോടെ ഇടപാട് സംഘത്തിലുണ്ടായിരുന്ന 60 വയസ് പ്രായമുള്ളയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.

പെണ്‍‌വാണിഭ സംഘത്തില്‍ നിന്ന് രക്ഷിക്കണമെന്ന് പെണ്‍കുട്ടി സഹോദരനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അമ്മയുടെ സമ്മതത്തോടെ ഇയാളും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതോടെ പെണ്‍കുട്ടി പൊലീസില്‍  പരാതി നല്‍കുകയായിരുന്നു. അമ്മയടക്കം അഞ്ചു പേര്‍ അറസ്‌റ്റിലായെങ്കിലും പെൺകുട്ടിയെ പീഡിപ്പിച്ച 60 വയസുകാരന്‍ ഒളിവിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments