Webdunia - Bharat's app for daily news and videos

Install App

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച് തമിഴ് സംവിധായകൻ

Webdunia
ബുധന്‍, 6 ഫെബ്രുവരി 2019 (19:35 IST)
ചെന്നൈ: തമിഴ് സിനിമാ സംവിധായകൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു. ചെന്നൈയിലെ ജാഫർഖാൻപേട്ടിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. കാതൽ ഇലവസം എന്ന തമിഴ് സിനിമയുടെ സംവിധായകനായ ബാലകൃഷ്ണയാണ് ഭാര്യ സന്ദ്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഉപേക്ഷിച്ചത്.
 
ജനുവരി 20ന് ചെന്നൈയിലെ പള്ളിക്കരനിയിലെ മാലിന്യക്കൂമ്പാരത്തിനിടയിൽനിന്നും സ്ത്രീയുടേതെന്ന് തോന്നുന്ന കലും വലതു കയ്യൂം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം എത്തിനിന്നത് ബാൽകൃഷ്ണയിൽ. കയ്യിലെ ടാറ്റു മാത്രമായി പൊലീസിന് ആകെ ലഭിച്ചിരുന്ന തെളിവ്. ഇതിലൂടെ മൃതദേഹാവശിഷ്ടം സന്ദ്യയുടേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
 
പിന്നീട് വിശദമായി നടത്തിയ അന്വേഷണത്തിൽ ബാലകൃഷ്ണ ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. ബാലകൃഷ്ണയും സന്ദ്യയും അകന്നാണ് ജീവിച്ചിരുന്നത്. ഇരുവരുടെയും വിവാഹ മോചന കേസ് കോടതിയുടെ പരിഗണനയിലാണ്. എന്നാൽ സന്ദ്യ മറ്റൊരാളുമായി അടുപ്പത്തിലാണ് എന്ന് മനസിലാക്കിയ ബാലകൃഷണ ഭാര്യയെ ജാഫർഖാൻപേട്ടിൽ വച്ച് കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിനുറുക്കി പലയിടങ്ങളിലായി ഉപേക്ഷിക്കുകയുമായിരുന്നു. 
 
പിടിയിലായ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ബാലകൃഷ്ണയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൃതദേഹത്തിന്റെ മറ്റു ഭാഗങ്ങൾക്കായുള്ള തിരച്ചിലിലാണ് പൊലീസ്. 2010 ലാണ്  കാതൽ ഇലവസം എന്ന ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രം നിർമ്മിച്ചതും ബാലകൃഷ്ണ തന്നെയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

അടുത്ത ലേഖനം
Show comments