Webdunia - Bharat's app for daily news and videos

Install App

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ

Webdunia
ഞായര്‍, 7 മെയ് 2023 (15:01 IST)
പത്തനംതിട്ട: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബഡ്‌സ് സ്‌കൂളിലെ ബസ് ഡ്രൈവർ അറസ്റ്റിലായി. കുളനട കൈപ്പുഴ വടക്ക് പേഴുംകാട്ടിൽ മോഹനൻ പിള്ള എന്ന 53 കാരനാണ് പിടിയിലായത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 
കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത് കഴിഞ്ഞ മാസം ഇരുപത്തൊന്നിനാണ്. സ്‌കൂളിൽ വാഹനത്തിൽ കയറാൻ നിന്ന പെൺകുട്ടിയെ അതുവഴി ബൈക്കിൽ വന്ന മോഹനൻ പിള്ള കുട്ടിയെ വീട്ടിലെത്തിക്കാമെന്നു പറഞ്ഞു കുട്ടിയേയും കൊണ്ട് ബൈക്കിൽ വീട്ടിൽ എത്തിയപ്പോൾ മറ്റാരും ഇല്ലാത്ത തക്കം നോക്കി ഇയാൾ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
 
പിന്നീട് കുട്ടിയുടെ പെരുമാറ്റത്തിൽ കണ്ട മാറ്റം സ്‌കൂൾ അധ്യാപിക ചോദിക്കുകയും വിവരം അറിയുകയുമായിരുന്നു. തുടർന്നാണ് മാതാവ് പരാതി നൽകിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം