Webdunia - Bharat's app for daily news and videos

Install App

ലൈംഗികാതിക്രമ പരാതി : വൈദികനെതിരെ കേസ്

Webdunia
ഞായര്‍, 19 മാര്‍ച്ച് 2023 (15:15 IST)
തിരുവനന്തപുരം: പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയ നഴ്‌സിംഗ് വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം കാട്ടി എന്ന പരാതിയിൽ വൈദികനെതിരെ പോലീസ് കേസെടുത്തു. പാറശാല കൊല്ലങ്കോട് ഫാത്തിമ നഗർ സ്വദേശി ബെനഡിക്ട് ആന്റോ (29) യ്ക്കെതിരെയാണ് സൈബർ ക്രൈം പോലീസ് കേസെടുത്തത്. നിലവിൽ ബെനഡിക്ട് ആന്റോ തമിഴ്‌നാട്ടിലെ തക്കല പ്ലാൻകാലവിളയിലെ വൈദികനാണ്.
 
കന്യാകുമാരി ജില്ലയിലെ പേച്ചിപ്പാറയിൽ വൈദികനായിരുന്ന സമയത്താണ് കേസിനു ആസ്പദമായ സംഭവം എന്നാണു പോലീസ് പറഞ്ഞത്. വൈദികനും ഏതാനും സ്ത്രീകളും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അടുത്തിടെ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് വൈദികൻ അശ്‌ളീല സന്ദേശങ്ങൾ തനിക്ക് അയച്ചു എന്ന് നഴ്‌സിംഗ് വിദ്യാർത്ഥിനി പരാതിപ്പെട്ടത്. നാഗർകോവിൽ എസ്.പി ഓഫീസിലാണ് വിദ്യാര്ത്ഥിനി പരാതി നൽകിയത്.
 
ഇതിനൊപ്പം കഴിഞ്ഞ ദിവസം ഒരു സംഘം യുവാക്കൾ വൈദികന്റെ വീട്ടിലെത്തി ആക്രമണം നടത്തിയതായും പോലീസ് അറിയിച്ചു. ഇവർ വൈദികന്റെ ഫോൺ, ലാപ്ടോപ് എന്നിവ തട്ടിയെടുത്തതായും വൈദികൻ നൽകിയ പരാതിയെ തുടർന്ന് പോലീസ് നിയമ വിദ്യാർത്ഥിയായ യുവാവിനെ പിടികൂടുകയും ചെയ്തു. വൈദികനെതിരെ സമാനമായ രീതിയിലുള്ള പരാതികൾ ഉള്ളതായും സൂചനയുണ്ട്.   
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം