ഒരു കോടി രൂപ വിലമതിക്കുന്ന ഫോറിന് സിഗരറ്റും രണ്ടരക്കോടി രൂപയോളം വിലമതിക്കുന്ന വിദേശ കറസിയുമായി രണ്ടുപേര്‍ പിടിയിലായി. ഡി ആര് ഐ (ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ്) ആണ് മുംബൈയില്‍ ഈ അറസ്റ്റ് നടത്തിയത്.
വിദേശ സിഗരറ്റുകളുടെ ഏഴ് ലക്ഷം സ്റ്റിക്കുകളാണ് പിടികൂടിയത്. മാള്‍ബറോ, ബെന്‍സണ്‍ ആന്റ് ഹെഡ്ജസ്, റോത്മാന്സ്, ഗുഡാങ് ഗരം എന്നീ ബ്രാന്‍ഡുകളില്‍ പെട്ട സിഗരറ്റുകളാണ് പിടികൂടിയത്. മാത്രമല്ല, ഇവരുടെ കൈവശം 2.31 കോടി രൂപയുടെ വിദേശ കറന്‍സിയും ഉണ്ടായിരുന്നു.
ഡല്‍ഹി സ്വദേശികളായ രണ്ടുപേരാണ് പിടിയിലായിട്ടുള്ളതെന്നാണ് വിവരം. മുംബൈയില്‍ കൈമാറുന്നതിനായാണ് ഇവര്‍ സിഗരറ്റും കറന്‍സിയും എത്തിച്ചത്. സൌത്ത് മുംബൈയിലെ മുസാഫിര്ഖാനയാണ് ഇവരുടെ ഒരു കേന്ദ്രമെന്നാണ് സൂചന.