Webdunia - Bharat's app for daily news and videos

Install App

ബൈക്കിലെത്തിയ അജ്ഞാത സംഘം പഞ്ചായത്ത് പ്രസിഡന്റിനെ വെടിവെച്ചു കൊന്നു

ഉത്തർപ്രദേശിലെ സോനഭദ്ര ജില്ലയിൽ പഞ്ചായത്ത് പ്രസിഡന്റിനെ അജ്ഞാതർ വെടിവെച്ചുകൊന്നു.

തുമ്പി എബ്രഹാം
ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (13:50 IST)
ഉത്തർപ്രദേശിലെ സോനഭദ്ര ജില്ലയിൽ പഞ്ചായത്ത് പ്രസിഡന്റിനെ അജ്ഞാതർ വെടിവെച്ചുകൊന്നു. രേണുക്കുട്ട് നഗർ പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രതാപ് സിംഗിനെയാണ് ബൈക്കിലെത്തിയ ഒരു സംഘം അക്രമികൾ ചേർന്ന് വെടിവെച്ചുകൊലപ്പെടുത്തിയത്.
 
രേണുക്കൂട്ടിലെ വീടിനുമുന്നിൽ ഇരിക്കുകയായിരുന്ന ശിവ പ്രതാപ് സിംഗിനു നേരെ രണ്ടു ബൈക്കുകളിലായെത്തിയ ആറംഗ മുഖം മൂടി സംഘം വെടിയുതിർക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നെഞ്ചിൽ തോളിനു താഴെയായി മൂന്നു വെടിയേറ്റു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
 
ശിവ പ്രതാപ് സിംഗിനെ ഒരുകൂട്ടമാളുകൾ ആക്രമിക്കുന്നതായി രാത്രി ഏകദേശം പത്തരമണിയ്ക്ക് തങ്ങൾക്ക് വിവരം ലഭിച്ചുവെന്നും അവിടെയെത്തിയപ്പോൾ അദ്ദേഹം രക്തത്തിൽ കുളിച്ചുകിടക്കുന്ന കാഴ്ചയാണ് കണ്ടതെന്നും പൊലീസ് അറിയിച്ചു.
 
ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വാരണാസിയിലുള്ള ട്രോമ കെയർ ആശുപത്രിയിലേയ്ക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചതനുസരിച്ച് അവിടെയെത്തിച്ചെങ്കിലും അവിടെ വെച്ച് ശിവ പ്രതാപ് സിംഗ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
 
സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും വീഡിയോ ദൃശ്യങ്ങളിൽ ഉള്ളവർ തന്നെയാണോ കൊലപാതകം നടത്തിയത് എന്ന് അന്വേഷിക്കുന്നുണ്ടെന്നും സോനഭദ്ര സീനിയർ പൊലീസ് ഓഫീസർ പ്രഭാകർ ചൌധരി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments