Webdunia - Bharat's app for daily news and videos

Install App

ഭർത്താവിനോടുള്ള ദേഷ്യത്തിന് മകളേയുമെടുത്ത് കിണറ്റിൽ ചാടി, ഒന്നരവയസ്സുകാരിയെ കിണറ്റിലിട്ട് പൈപ്പ് ലൈൻ പിടിച്ച് അമ്മ രക്ഷപ്പെട്ടു

ഭർത്താവിനോടുള്ള ദേഷ്യത്തിന് മകളേയുമെടുത്ത് കിണറ്റിൽ ചാടി, ഒന്നരവയസ്സുകാരിയെ കിണറ്റിലിട്ട് പൈപ്പ് ലൈൻ പിടിച്ച് അമ്മ രക്ഷപ്പെട്ടു

Webdunia
വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (16:01 IST)
ഒന്നര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ചെവ്വൂർ ചെറുവത്തേരിയിൽ താഴത്തുവീട്ടിൽ ബിനീഷ് കുമാറിന്റെ ഭാര്യയും വാട്ടർ അതോറിറ്റി ഒല്ലൂർ സെക്​ഷനിലെ ജീവനക്കാരിയുമായ രമ്യയ്ക്കെതിരെയാണു (33) കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തിരിക്കുന്നത്.
 
ഇതിന് മുൻപ് പൊലീസ് ചോദ്യം ചെയ്‌തപ്പോൾ, 'വാതിൽ തട്ടുന്ന ശബ്‌ദം കേട്ട് തുറന്നപ്പോൾ ആരോ ഒരാൾ എന്നെയും മകളെയും ബലമായി കിണറ്റിൽ തള്ളിയിടുകയായിരുന്നു' എന്നായിരുന്നു രമ്യ പറഞ്ഞത്. എന്നാൽ മൊഴിയിൽ സംശയം തോന്നിയ അന്വേഷണ സംഘം നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് രമ്യ ചെയ്‌ത ക്രൂരകൃത്യം പുറത്തുവന്നത്.
 
'രമ്യയും ബിനീഷും സ്ഥിരമായി വഴക്കിടാറുണ്ടെന്നും സംഭവ ദിവസം ബിനീഷ് വീട്ടിൽ എത്താൻ വൈകിയതോടെ രമ്യ ഫോണിൽ വിളിക്കുകയും തുടർന്ന് ഇരുവരും തമ്മിൽ വഴക്കാകുകയും ചെയ്‌തിരുന്നു. ഭർത്താവിനോടുള്ള ദേഷ്യം തീർക്കാനായി രമ്യ മകളേയുമെടുത്ത് കിണറ്റിലേക്ക് ചാടുകയായിരുന്നു. 
 
എന്നാൽ രമ്യ പൈപ്പിൽ പിടിച്ചു നിൽക്കുകയും കുറച്ച് സമയത്തിന് ശേഷം മുകളിലേക്ക് കയറുകയും ചെയ്‌തു. ശേഷം മകളെക്കുറിച്ച് കുറ്റബോധം തോന്നിയപ്പോൾ വീണ്ടും കിണറ്റിലേക്ക് ചാടി തിരയുകയും ചെയ്‌തു. എന്നാൽ അത് വെറുതേയാകുകയായിരുന്നു. ഭർത്താവിനോട് കള്ളക്കഥ പറഞ്ഞ് ഫലിപ്പിക്കുകയും ചെയ്‌തു'- സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments