Webdunia - Bharat's app for daily news and videos

Install App

പണത്തിനായി മോഡലിനെ ക്രൂരമായി കൊലപ്പെടുത്തി; ഒല ഡ്രൈവര്‍ അറസ്‌റ്റില്‍

Webdunia
ശനി, 24 ഓഗസ്റ്റ് 2019 (12:45 IST)
മോഷണ ശ്രമത്തിനിടെ മോഡലിനെ ക്രൂരമായി കൊലപ്പെടുത്തിയ ഒല ക്യാമ്പ് ഡ്രൈവര്‍ അറസ്‌റ്റില്‍.
കൊല്‍ക്കത്ത സ്വദേശിനിയായ പൂജ സിംഗ് ഡേ (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ എച്ച് എം നാഗേഷ് എന്ന യുവാവാണ് പിടിയിലായത്. ഇയാളെ കോടതി ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു.

കഴിഞ്ഞ ജൂലൈ 31നായിരുന്നു പൂജ കൊല്ലപ്പെട്ടത്. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ബംഗ്ലരുവിലെത്തിയ ഇവര്‍ തിരികെ ബെംഗളൂരു കെമ്പഗൗഡ എയര്‍പോര്‍ട്ടിലേക്ക് മടങ്ങാന്‍ ഒല ക്യാമ്പ് ബുക്ക് ചെയ്‌തു. കാറുമായി എത്തിയ നാഗേഷ് യുവതിയുമായി വിമാനത്താവളത്തിലേക്ക് പോകുകയും ചെയ്‌തു.

യാത്രയ്‌ക്കിടെ പ്രധാന റോഡില്‍ നിന്നും മാറി വിജനമായ റോഡിലൂടെ കാര്‍ പോകുന്നത് ശ്രദ്ധയില്‍ പെട്ട പൂജ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ആളൊഴിഞ്ഞ സ്ഥലത്ത് കാര്‍ നിര്‍ത്തിയ നാഗേഷ് യുവതിയോട് പണം ആവശ്യപ്പെട്ടു.

പണം നല്‍കാന്‍ വിസമ്മതിച്ചതോടെ പൂജയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു. ബോധം നഷ്‌ടമായ യുവതിയുടെ ബാഗ് കൈക്കലാക്കിയെങ്കിലും ബാഗില്‍ 500 രൂപയും രണ്ടു മൊബൈല്‍ ഫോണുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബോധം തിരികെ എത്തിയപ്പോള്‍ യുവതി ബഹളം വെച്ചു. ഇതോടെ പ്രകോപിതനായ നാഗേഷ് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തിയും കല്ലുകൊണ്ട് ഇടിച്ചും കൊല നടത്തി. മൃതദേഹം വിമാനത്താവളത്തിന് സമീപം ഉപേക്ഷിക്കുകയും ചെയ്‌തു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാഗേഷ് പിടിയിലാകുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അറപ്പുര ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ദേവീ ക്ഷേത്രം വിദ്യാരംഭ രജിസ്ട്രേഷന്‍ തുടങ്ങി

Tirupati Laddu: തിരുപ്പതി ലഡ്ഡുവില്‍ ഹിന്ദുവികാരം വൃണപ്പെട്ടോ? ആന്ധ്രയില്‍ സംഭവിക്കുന്നത്

അടുത്ത ലേഖനം
Show comments