Webdunia - Bharat's app for daily news and videos

Install App

മുസ്ലിം വിശ്വാസിയായ മധ്യവയസ്‌കനെ മര്‍ദ്ദിച്ച് അവശനാക്കി ‘ജയ് ശ്രീറാം’ വിളിപ്പിച്ചു; സംഭവം ബിജെപി ഭരണം കൈയ്യാളുന്ന രാജസ്ഥാനില്‍

മുസ്ലിം വിശ്വാസിയായ മധ്യവയസ്‌കനെ മര്‍ദ്ദിച്ച് അവശനാക്കി ‘ജയ് ശ്രീറാം’ വിളിപ്പിച്ചു; സംഭവം ബിജെപി ഭരണം കൈയ്യാളുന്ന രാജസ്ഥാനില്‍

Webdunia
ബുധന്‍, 7 ഫെബ്രുവരി 2018 (11:12 IST)
ബിജെപി ഭരണം കൈയ്യാളുന്ന രാജസ്ഥാനില്‍ മുസ്ലീം സമുദായത്തില്‍ പെട്ട മധ്യവയസ്‌കനെ മര്‍ദ്ദിച്ച് അവശനാക്കി ജയ് ശ്രീറാം’ വിളിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സഹൂമമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്‌തു.

വിനയ് മീണ (18) എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച് മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ആക്രമണരംഗം ചിത്രീകരിച്ചത്. സംഭവത്തില്‍ കസ്‌റ്റഡിയിലെടുത്ത മീണയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി എസ്പി ശിരോഹി ഓം പ്രകാശ് അറിയിച്ചു.

മതവികാരം വൃണപ്പെടുത്തി, ശത്രുത വളര്‍ത്താന്‍ ശ്രമിച്ചു, ആക്രമണം, സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് മീണയ്‌ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കേസിന്റെ രഹസ്യസ്വഭാവം പരിഗണിച്ച് മധ്യവയസ്‌കന്റെ പേരുവിവരങ്ങള്‍ പുറത്തു വിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.

ജയ് ശ്രീറാം എന്നു വിളിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ദൈവം സര്‍വ്വശക്തനാണെന്ന് മധ്യവയസ്‌കന്‍ മറുപടി നല്‍കിയതോടെയാണ് മീണയും സംഘവും മര്‍ദ്ദനം ശക്തമാക്കിയത്. 25 പ്രാവശ്യം ഇയാളുടെ മുഖത്ത് അടിക്കുകയും ചെയ്‌തു. അവശനായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments