Webdunia - Bharat's app for daily news and videos

Install App

വൈകുന്നേരം നടക്കാനിറങ്ങിയ യുവാവിനെ 5 പേര്‍ ബലാത്സംഗം ചെയ്തു, മലദ്വാരത്തില്‍ ചിരട്ട കയറ്റി

ടി കെ ജോയ് വര്‍ഗീസ്
വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (17:03 IST)
സായാഹ്‌ന നടത്തത്തിനിറങ്ങിയ യുവാവ് കൂട്ട ബലാത്സംഗത്തിനിരയായി. മുംബൈ വാശിയിലെ സാഗര്‍ വിഹാര്‍ തടാകത്തിന് സമീപമാണ് സംഭവം. യുവാവിനെ ക്രൂരമായി പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ അഞ്ചുപേരെ ഇനിയും പിടികൂടാനായിട്ടില്ല.
 
ഒരു സ്വകാര്യ കമ്പനിയില്‍ അഡ്‌മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്ന യുവാവാണ് അക്രമത്തിനിരയായത്. ഓഫീസ് സമയം കഴിഞ്ഞ് സാഗര്‍ വിഹാറില്‍ നടക്കാനിറങ്ങിയ യുവാവിനെ ലഹരിമരുന്നിനടിമകളായ അഞ്ചുപേര്‍ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. ഏറെനേരം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സാഗര്‍ വിഹാറില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ യുവാവിനെ കണ്ടെത്തിയത്.
 
രാത്രി ഒമ്പതുമണിയോടെയാണ് അക്രമം നടന്നതെന്നാണ് പൊലീസ് നിഗമനം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്‍റെ മലദ്വാരത്തില്‍ ചിരട്ട കുത്തിക്കയറ്റിയ നിലയിലായിരുന്നു. ഇത് പിന്നീട് നീക്കം ചെയ്തു. 
 
ഇത്രയും ക്രൂരമായി ആക്രമിക്കപ്പെട്ട് ഒരാള്‍ തങ്ങളുടെ മുമ്പില്‍ ഇതിനുമുമ്പ് എത്തിയിട്ടില്ലെന്ന് ഡോക്‍ടര്‍മാര്‍ പറയുന്നു. യുവാവിന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments