Webdunia - Bharat's app for daily news and videos

Install App

അമ്മ മകളെ ലൈംഗികമായി പീഡിപ്പിച്ചു; 12കാരിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്; സംഭവം തൃശ്ശൂരിൽ

സ്കൂളിലെത്തിയ കൗൺസിലറോടാണ് കുട്ടി ഞെട്ടിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തിയത്.

റെയ്‌നാ തോമസ്
വ്യാഴം, 5 ഡിസം‌ബര്‍ 2019 (08:51 IST)
അമ്മ മകളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി പന്ത്രണ്ടുവയസ്സുകാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. തൃശൂരാണ് സംഭവം. സ്കൂളിലെത്തിയ കൗൺസിലറോടാണ് കുട്ടി ഞെട്ടിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തിയത്.
 
ഇന്റര്‍നെറ്റിലെ അശ്ലീല ദൃശ്യങ്ങള്‍ അമ്മ കാണിച്ചു തരാറുണ്ട്. രണ്ടു വര്‍ഷമായി അമ്മ മോശം കാര്യങ്ങൾ ചെയ്‌തിരുന്നതായി കുട്ടി കൗൺസിലറോട് പറഞ്ഞു. ശരീരത്തിന്റെ പല ഭാഗങ്ങളിലും അമ്മ മോശമായി സ്പര്‍ശിക്കാറുണ്ടെന്നും പെൺകുട്ടി മൊഴി നൽകി.  ഉടനെ ചൈല്‍ഡ് ലൈന്‍ അധികൃതരെ കൗൺസിലർ വിവരം അറിയിച്ചു. കുട്ടിയെ വിളിച്ചു കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു.
 
ചൈലന്‍ഡ് ലൈന്‍ അധികൃതരാണ് പീഡന വിവരം പൊലീസിനെ രേഖാമൂലം അറിയിച്ചത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. തൃശൂര്‍ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തത്.
 
നിര്‍ധന കുടുംബാംഗമാണ് പെണ്‍കുട്ടി. അമ്മയുടെ പെരുമാറ്റം മകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയുടെ അമ്മയേയും കൗണ്‍സിലിങ്ങിനു വിധേയമാക്കി. പോക്സോ കേസായതിനാല്‍ കരുതലോടെയാണ് പൊലീസിന്റെ നീക്കം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments