Webdunia - Bharat's app for daily news and videos

Install App

കേബിൾ കഴുത്തിൽ മുറുക്കി അമ്മായിയമ്മയെ കൊന്ന ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച മരുമകന്‍ ഗുരുതരാവസ്ഥയില്‍

Webdunia
ശനി, 8 ജൂണ്‍ 2019 (19:47 IST)
കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മരുമകൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. കോന്നി നെടുമൺകാവ് കൈലാസക്കുന്നിൽ കല്ലുവിളവീട്ടിൽ ജാനകി (85) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകള്‍ പ്രസന്നയുടെ ഭർത്താവ്‌ ഉത്തമനാണ് കൊല നടത്തിയത്.

ജീവനൊടുക്കാന്‍ ശ്രമിച്ച ഉത്തമൻ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ഗുരുതരാവസ്ഥയില്‍  ചികിത്സയിലാണ്‌. കഴുത്തിൽ വാഹനത്തിന്റെ ക്ലച്ച് കേബിൾ മുറുക്കിയാണ് ഇയാള്‍ ജാനകിയെ കൊലപ്പെടുത്തിയത്.

കൊല നടത്തിയ വിവരം സമീപം താമസിക്കുന്ന മരുമകൾ അജിതയെ വിളിച്ച് അറിയിക്കുകയും താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും ഉത്തമന്‍ അവരെ അറിയിച്ചു. തുടർന്ന് വീടിനുള്ളിൽ കയർകെട്ടി തൂങ്ങുകയായിരുന്നു.

അജിതയും അയൽവാസികളും വീട്ടില്‍ എത്തിയപ്പോള്‍ തൂങ്ങിയ നിലയിലായിരുന്നു ഉത്തമന്‍. ഇവര്‍ കയർ അറുത്ത് ഇയാളെ താഴെ ഇറക്കുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments