Webdunia - Bharat's app for daily news and videos

Install App

കൊച്ചിയിൽ വീടിന്റെ ടെറസിൽ യുവാവ് വെടിയേറ്റ് മരിച്ചനിലയിൽ, സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

Webdunia
ശനി, 22 ജൂണ്‍ 2019 (12:33 IST)
കൊച്ചി: കൊച്ചിയി യുവാവിനെ സുഹൃത്തിന്റെ വിടീനുമുകളിൽ മരിച്ചനിലയിൽ കണ്ടെത്തി. പോത്താനിക്കാട് പുളിന്താനം മാനിക്കപ്പീടികയ്ക്കടുത്താണ് സംഭവം. 48കാരനായ കുഴിപ്പിള്ളിൽ പ്രസാദിനെയാണ് സുഹൃത്ത് സജീവന്റെ വീടിനുമുകളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു 
 
സജീവന്റെ കോഴിഫാമിലെ ജീവനക്കാരൻകൂടിയാണ് കൊല്ലപ്പെട്ട പ്രസാസ്. ഇരുവരുടെയും സുഹൃത്തായ ബിജുവാണ് മൃതദേഹം കണ്ടതായി പൊലീസിനെ വിവരം അറിയിച്ചത്. വെടിവക്കാൻ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന എയർഗൺ തകർന്ന നിലയിൽ മൃതദേഹത്തിന് സമീപത്തുനിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സജീവന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ എയർഗൺ എന്ന് പൊലീസ് കണ്ടെത്തി.
 
കഴിഞ്ഞ ദിവസം രാത്രി 9.30വരെ മൂവരും ടെറസിൽ ഇരുന്ന് മദ്യപിച്ചിരുന്നതായി. ബിജു പൊലീസിന് മൊഴി നൽകി. ബിജു പ്രസാദിനെ വീട്ടിൽ കൊണ്ടുപോയി ആക്കുകയും ചെയ്തിരുന്നു. ഇന്നു രാവിലെ സജീവന്റെ രാജാക്കാടുള്ള തോട്ടത്തിലേക്ക് പോകാ എത്താമെന്ന് പ്രസാദ് പറഞ്ഞിരുന്നു. എന്നാൽ രാവിലെ പ്രസാദിനെ വീട്ടിൽ അന്വേഷിച്ചെങ്കിലും അവിടെ ഉണ്ടായിരുന്നില്ല തുടർന്ന് ബിജു സജീവന്റെ വീട്ടിൽ എത്തിയതോടെയാണ് പ്രർസാദ് മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. ബിജുവിന്റെ മൊഴിയുടെ അടിസ്ഥനത്തിൽ സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ബിജുവീനെയും പൊലീസ് ചോദ്യം ചെയ്യുന്നുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈദ്യുതി ബിൽ മാസം തോറും നൽകാൻ ആലോചിച്ച് കെഎസ്ഇബി, സെൽഫ് മീറ്റർ റീഡിങ് സാധ്യത തേടുന്നു

താമരശ്ശേരിയിൽ യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചു: ഭർത്താവ് അടക്കം 2 പേർ അറസ്റ്റിൽ

പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്ന് 3 പെൺകുട്ടികളെ കാണാതായി

Israel Lebanon Conflict: ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചു, ഇസ്രായേലിന് കനത്ത തിരിച്ചടി നൽകുമെന്ന് ഹിസ്ബുള്ള

ജര്‍മനിയില്‍ ജോലി വേണോ? കെയര്‍ ഹോമുകളിലേക്ക് 100 നഴ്‌സുമാരെ ആവശ്യമുണ്ട്, ഇപ്പോള്‍ അപേക്ഷിക്കാം

അടുത്ത ലേഖനം
Show comments