Webdunia - Bharat's app for daily news and videos

Install App

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

Webdunia
വ്യാഴം, 25 ഓഗസ്റ്റ് 2022 (12:21 IST)
കൊല്ലം: സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കടയ്ക്കൽ സ്വദേശിയായ പതിനാലുകാരി പെൺകുട്ടിയെ വർക്കല ബീച്ചിൽ എത്തിച്ചു പീഡിപ്പിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി അജിത്ത് ആണ് പോലീസ് പിടിയിലായത്.
 
കുട്ടിയെ വിവാഹ വാഗ്ദാനം നൽകിയശേഷം മുക്കുപണ്ടം വച്ച് താലികെട്ടുകയും തുടർന്ന് ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ആയിരുന്നു. രണ്ടരക്കൊല്ലം മുമ്പാണ് അജിത്ത് കടയ്ക്കൽ സ്വദേശിയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർച്ചയായ ചാറ്റിംഗിലൂടെ ഇരുവരും അടുത്തു. വിവാഹ വാഗ്ദാനം നൽകുകയും തുടർന്ന് കഴിഞ്ഞ ജനുവരിയിൽ വർക്കല ക്ഷേത്രത്തിനടുത്ത് വച്ച് മുക്കുപണ്ടം ഉപയോഗിച്ച് താലിയും കെട്ടിയ  ശേഷമായിരുന്നു ഇയാൾ ലോഡ്ജിൽ മുറിയെടുത്ത് കുട്ടിയെ പീഡിപ്പിച്ചത്.
 
അന്ന് വൈകിട്ട് തന്നെ കുട്ടിയെ കടയ്ക്കലിൽ കൊണ്ടുപോയി വിട്ടശേഷം അജിത്ത് കടന്നുകളഞ്ഞു. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിൽ വന്ന അസ്വാഭാവികതയെ തുടർന്ന് സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയും വയനാട്ടിൽ നിന്ന് അജിത്തിനെ പോലീസ് പിടികൂടുകയും ചെയ്തു.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments