Webdunia - Bharat's app for daily news and videos

Install App

പ്രണയം തകര്‍ന്നു; ഫേസ്ബുക്ക് ലൈവിൽ വന്ന് യുവാവ് ആത്മഹത്യ ചെയ്‌തു - വീഡിയോ കണ്ടത് നിരവധി പേര്‍

Webdunia
ചൊവ്വ, 18 ജൂണ്‍ 2019 (18:29 IST)
പ്രണയം തകര്‍ന്നതില്‍ മനം‌നൊന്ത് ഫേസ്ബുക്ക് ലൈവിൽ വന്ന് യുവാവ് ആത്മഹത്യ ചെയ്തു. നിര്‍മല്‍ കുമാവത്ത്(20) എന്ന യുവാവാണ് ഉറക്ക​ഗുളിക കഴിച്ചശേഷം തൂങ്ങിമരിച്ചത്. രാജസ്ഥാനിലെ ആൽവാറിലുള്ള ബെഹ്‌റോറിലാണ് സംഭവം.

തിങ്കളാഴ്‌ച രാത്രിയാണ് നിര്‍മല്‍ രണ്ടു മണിക്കൂര്‍ നീണ്ട ഫേസ്‌ബുക്ക് ലൈവില്‍ എത്തിയത്. പ്രണയത്തേക്കുറിച്ചും തുടര്‍ന്നുണ്ടായ പരാജയത്തെക്കുറിച്ചും യുവാവ് സംസാരിക്കുകയും ചെയ്‌തു. പ്രണയിനിയെ തീവ്രമായി ഇഷ്‌ടപ്പെടുന്നുണ്ടെന്നും അവള്‍ക്കായി മരിക്കാന്‍ പോലും തയ്യാറാണെന്ന് ഇയാള്‍ പറഞ്ഞു.

ആത്മഹത്യ ചെയ്യാന്‍ പോകുന്ന കാര്യം നിര്‍മല്‍ പറഞ്ഞെങ്കിലും ആരും പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ല. വീഡിയോ കണ്ടവര്‍ കരയുന്ന ഇമോജുകളും കമന്റുകളും മാത്രമാണ് നല്‍കിയത്. തുടര്‍ന്ന് ഉറക്ക​ഗുളിക കഴിച്ച യുവാവ് തൂങ്ങിമരിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. സംഭവത്തിൽ ശക്തമായ അന്വേഷണത്തിന് പൊലീസിന് നിര്‍ദേശം നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments