Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എപ്പോഴും ചാറ്റിങ്; ഭാര്യയുടെ ഫെയ്സ്ബുക്ക് സുഹൃത്തിനെ കൊലപ്പെടുത്തി ഭർത്താവ്

എപ്പോഴും ചാറ്റിങ്; ഭാര്യയുടെ ഫെയ്സ്ബുക്ക് സുഹൃത്തിനെ കൊലപ്പെടുത്തി ഭർത്താവ്
, ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (12:00 IST)
പൂനെ: ഭാര്യയുമായി നിരന്തരം ചാറ്റ് ചെയ്യുന്ന ഫെയ്സ്ബുക്ക് സുഹൃത്തിനെ കൊലപ്പെടുത്തി ഭർത്താവ്. പൂനെയിലാണ് സംഭവം ഉണ്ടായത്. ഭാര്യയുമായി യുവാവ് അമിതമായി ചാറ്റ് ചെയ്യുന്നതിലുള്ള പകയാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. സൗരഭ് വ്യങ്കട്ട് ജാദവ് എന്ന യുവാവിനെ അയജ് എന്നയാൾ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സൗരബിന്റെ സഹോദരൻ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 
 
ഞായറാഴ്ച ഔന്ദ് ആശുപത്രി പരിസരത്ത് വച്ചാണ് കൊലപാതകം നടന്നത്. സംഭവത്തിൽ അയജ് ഷെയ്ഖിനെയും സുഹൃത്ത് സോണ്യ ബരതെയെയും പൊലീസ് അറസ്റ്റ് ചെയ്തു. അയജിന്റെ ഭാര്യയും കൊല്ലപ്പെട്ട സൗരഭും തമ്മിൽ വിവാഹത്തിന് മുൻപ് തന്നെ ഫെയ്സ്ബുക്കിൽ സുഹൃത്തുക്കളായിരുന്നു. എന്നാൽ ഇവർ ഒരിക്കൽപോലും നേരിട്ട് കണ്ടീട്ടില്ല എന്ന് പൊലീസ് പറയുന്നു.
 
ഭാര്യ മറ്റൊരാളുമായി നിരന്തരം ചാറ്റ് ചെയ്യുന്നത് അയജിനെ അസ്വസ്ഥനാക്കിയിരുന്നു. ഇതിനെ തുടർന്ന് ഇയാള്‍ സുഹൃത്തിനൊപ്പം സൗരഭിനെ കാണാനെത്തി. ഇവിടെ വച്ച്‌ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ അയജ് യുവാവിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ സൗരഭ് വൈകാതെ മരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിൽ ഐഎസിന്റെ സജീവ സാനിധ്യം: വിദേശസഹായം ലഭിയ്ക്കുന്നുണ്ടെന്ന് കേന്ദ്രം രാജ്യസഭയിൽ