Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കേരളത്തിൽ ഐഎസിന്റെ സജീവ സാനിധ്യം: വിദേശസഹായം ലഭിയ്ക്കുന്നുണ്ടെന്ന് കേന്ദ്രം രാജ്യസഭയിൽ

കേരളത്തിൽ ഐഎസിന്റെ സജീവ സാനിധ്യം: വിദേശസഹായം ലഭിയ്ക്കുന്നുണ്ടെന്ന് കേന്ദ്രം രാജ്യസഭയിൽ
, ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (11:24 IST)
ഡല്‍ഹി: കേരളത്തില്‍ ഭീകര സംഘടനയായ ഐഎസിന്റെ സജീവ സാനിധ്യമുണ്ടെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ. ഭീകരർക്ക് വിദേശസഹായം ലഭിയ്ക്കുന്നുണ്ട്, രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ ഐഎസിന്റെ സാനിധ്യം ഉണ്ടെന്നും എൻഐഎ അന്വേഷണത്തിൽ ഇക്കാര്യങ്ങൾ വ്യക്തമായിട്ടുണ്ട് എന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി രേഖാമൂലം രാജ്യസഭയെ അറിയിച്ചു. സൈബർ മേഖല സർക്കാർ സൂക്ഷമമായി പരിശോധിയ്ക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. 
 
കേരളത്തില്‍ ഐഎസ് ഭീകരര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇക്കഴിഞ്ഞ ജൂലായില്‍ ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കേരളത്തിലെ സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കാന്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് ഡിജിപി നിർദേശം നൽകിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് ആരോപണം: ഭാര്യയുൾപ്പടെ മൂന്നുപേരെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്നു