Webdunia - Bharat's app for daily news and videos

Install App

മകനെ വീട്ടുജോലിക്കാരി പീഡിപ്പിച്ചെന്ന് ഭര്‍ത്താവും ബന്ധുക്കളും വിശ്വസിച്ചില്ല; യുവതിയുടെ പരാതിയില്‍ കേസ്

Webdunia
വ്യാഴം, 13 ജൂണ്‍ 2019 (16:50 IST)
മകനെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ വീട്ടുവേലക്കാരിയെ ജോലിയില്‍ തുടരാന്‍ അനുവദിച്ച ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കി. മുംബൈയിലെ മലബാര്‍ ഹില്‍സ്‌ വീട്ടിലാണ്‌ സംഭവം നടന്നത്‌.

നാലര വയസുള്ള മകനെ വീട്ടുവേലക്കാരി പീഡിപ്പിച്ചുവെന്നും ഇക്കാര്യം ഭര്‍ത്താവിനോടും ബന്ധുക്കളോടും പറഞ്ഞെങ്കിലും നടപടി സ്വീകരിച്ചില്ലെ എന്നുമാണ് അഭിഭാഷകയായ വീട്ടമ്മ പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി. യുവതിയുടെ പരാതി സ്വീകരിച്ച പൊലീസ് വീട്ടുജോലിക്കാരി, യുവതിയുടെ ഭര്‍ത്താവ്‌, മുത്തശ്ശന്‍, മുത്തശ്ശി എന്നിവര്‍ക്കെതിരെ കേസെടുത്തു.

“വീട്ടുവേലക്കാരി മകന്റെ ശരീരത്തില്‍ സഭ്യമല്ലാത്ത രീതിയില്‍ സ്‌പര്‍ശിക്കുന്നത്‌ ഒരിക്കല്‍ കണ്ടു. സംശയം തോന്നി കൂടുതല്‍ ശ്രദ്ധിച്ചപ്പോള്‍ പല പ്രാവശ്യമായി ഈ പ്രവര്‍ത്തി തുടരുന്നത് കണ്ടു. മകന്‍ ഇക്കാര്യം തന്നോട് പറയുകയും ചെയ്‌തു.”

“ഇതോടെ കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് ഭര്‍ത്താവിനെയും കുടുംബത്തെയും അറിയിച്ചു. ജോലിക്കാരിയെ പറഞ്ഞു വിടണമെന്ന് താന്‍ നിര്‍ദേശിച്ചു. എന്നാല്‍, താന്‍ പറയുന്നത് കള്ളമാണെന്നും അതിനാല്‍ ജോലിക്കാരിയെ പറഞ്ഞ് വിടില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി” - എന്നുമാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments