Webdunia - Bharat's app for daily news and videos

Install App

ഉത്തർപ്രദേശിൽ വീണ്ടും പശുവിന്റെ പേരിൽ ആൾക്കൂട്ടക്കൊല; യുവാവ് കൊല്ലപ്പെട്ടു - ആക്രമിച്ചത് അമ്പതോളം പേര്‍

ഉത്തർപ്രദേശിൽ വീണ്ടും പശുവിന്റെ പേരിൽ ആൾക്കൂട്ടക്കൊല; യുവാവ് കൊല്ലപ്പെട്ടു - ആക്രമിച്ചത് അമ്പതോളം പേര്‍

Webdunia
വ്യാഴം, 30 ഓഗസ്റ്റ് 2018 (14:42 IST)
ഉത്തർപ്രദേശിലെ ബറേലിയിൽ പശുവിനെ മോഷ്​ടിച്ചുവെന്നാരോപിച്ച്​യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ബറോലി സ്വദേശി ഷാരൂഖ് ഖാനാണ്(22) കൊല്ലപ്പെട്ടത്. അമ്പതോളം പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ച അര്‍ധരാത്രി ഉത്തർപ്രദേശിലെ ബറോലി ജില്ലയിലെ ഹിന്ദോലിയ എന്ന ഗ്രാമത്തിലാണ് സംഭവം. ക്രൂരമായ മര്‍ദ്ദനമേറ്റ ഷാരൂഖിനെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൃക്കയിലും കരളിലുമുള്ള മുറിവുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ദുബായില്‍ ജോലി ചെയ്‌തിരുന്ന ഷാരൂഖ് ജനുവരിയിലാണ് നാട്ടിലെത്തിയത്. സുഹൃത്തക്കള്‍ക്കൊപ്പം പുറത്തു പോയ യുവാവിനെ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. പശുവിനെ മോഷ്‌ടിച്ച് കടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

അവശനായ ഷാരൂഖിനെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്‌ക്കിടെയാണ് യുവാവ് മരിച്ചത്. ഷാരൂഖിനൊപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കള്‍ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.  ദൃക്‌സാക്ഷി വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 30തോളം പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിനു മുന്നില്‍ തീകൊളുത്തി യുവാവ് മരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

മൊബൈല്‍ എടുത്തതിന് അമ്മ വഴക്ക് പറഞ്ഞു: തിരുവനന്തപുരത്ത് 15 കാരി തൂങ്ങിമരിച്ചു

ഇ-സിമ്മിലേക്ക് മാറാനെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് തട്ടിപ്പ്; ഇങ്ങനെയൊരു കോള്‍ വന്നാല്‍ സൂക്ഷിക്കുക

അടുത്ത ലേഖനം
Show comments