Webdunia - Bharat's app for daily news and videos

Install App

മദ്യപിക്കുന്നത് എതിർത്തു, യുവതിയോട് ഭർത്താവ് ചെയ്ത ക്രൂരത ഇങ്ങനെ

Webdunia
തിങ്കള്‍, 27 മെയ് 2019 (12:31 IST)
മദ്യപിക്കുന്നത് ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി. മുംബൈയിലെ സിയോണിലാണ് സംഭവം ഉണ്ടായത്. സുമൻ എന്ന യുവതിയെയാണ് ഭർത്താവ് സഞ്ജെയ് കുമാർ കൊലപ്പെടുത്തിയത്. സംഭവത്തിൽ സഞജെയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു
 
സഞ്ജെയ് കുമാർ മദ്യത്തിന് അടിമപ്പെട്ടിരുന്നു. കഴിഞ്ഞ ആറു മസത്തോളമായി ഇയാൾ വീട്ടിലിരുന്ന് തന്നെ മദ്യപിക്കുന്നത് പതിവാക്കിയറുന്നു. ഇതോടെ മദ്യപാനം കുറക്കണം എന്ന് ഭാര്യ ആവശ്യപ്പെടാൻ തുടങ്ങി. സഞ്ജെയുടെ അമിത മദ്യപാനത്തെ ചൊല്ലി വീട്ടിൽ നിരന്തരം വഴക്കുണ്ടാവാറുണ്ട്. വഴക്കിനൊടുവിൽ സഞ്ജെയ് ഭാര്യയെ മർദ്ദിക്കുന്നതും പതിവായീരുന്നു.
 
വീട്ടുവഴക്കിനെ തുടർന്ന് യുവതി അബോധാവസ്ഥയിൽ കിടക്കുന്നതായും ഭർത്താവ് കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും മെയ് 21ന് വടാല പൊലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ യുവതി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. സഞ്ജെയ്‌യെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാൽ അപകടം ഉണ്ടായില്ല.
 
ഇതോടെ അപകട മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരുന്നു. തലയിൽ ഏറ്റ ഗുരുതര ആഘാതമണ് മരണ കാരണം എന്ന് പോസ് മോർട്ടം റിപ്പോർട്ട് വന്നതോടെ സഞ്ജെയ്ക്കെതിരെ കൊലപാതകത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. ഐപിസി 302, 498(A), 309 എന്നീ വകുപ്പുകൾ പ്രതിക്കെതിരെ ചുമ,ത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments