Webdunia - Bharat's app for daily news and videos

Install App

വിവാഹമോചനത്തിന് ഒരു കോടി രൂപ ആവശ്യപ്പെട്ട ഭാര്യയെ കൊല്ലാൻ കൊട്ടേഷൻ, 71കാരനും കൊട്ടേഷൻ സംഘവും അറസ്റ്റിൽ

Webdunia
വ്യാഴം, 18 മെയ് 2023 (17:11 IST)
വിവാഹമോചനം ചെയ്യാന്‍ ഒരു കോടി രൂപ ആവശ്യപ്പെട്ട ഭാര്യയെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുത്ത കേസില്‍ 71 വയസുകാരന്‍ പിടിയില്‍. 2 പേരടങ്ങിയ കൊട്ടേഷന്‍ സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു.ഡല്‍ഹിയിലാണ് സംഭവം.
 
രജൗരി ഗാര്‍ഡനില്‍ താമസിക്കുന്ന എസ് കെ ഗുപ്ത എന്നയാള്‍ 6 മാസങ്ങള്‍ക്ക് മുന്‍പാണ് വിവാഹം കഴിച്ചത്. 45 വയസ്സുള്ള സെറിബ്രല്‍ പാള്‍സിയുള്ള മകന്‍ അമിത് ഗുപ്തയെ ഇവര്‍ നോക്കുമെന്ന് കരുതിയായിരുന്നു വിവാഹം. എന്നാല്‍ ഭാര്യ അതിന് തയ്യാറായില്ല. തുടര്‍ന്ന് ബന്ധം അവസാനിപ്പിക്കാന്‍ ഒരു കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊട്ടേഷന്‍ നല്‍കിയത്.
 
ഭാര്യയെ കൊന്നാല്‍ 10 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇഹിനായി 2.4 ലക്ഷം മുന്‍കൂറായി വിപിന്‍ സേഥി എന്നയാള്‍ക്ക് നല്‍കിയിരുന്നു. ഇയാള്‍ ഹിമാന്‍ശു എന്നയാളുടെ സഹായത്തോടെയാണ് കൊലപാതകപദ്ധതിയിട്ടത്. മോഷണശ്രമമെന്ന രീതിയില്‍ ഭാര്യയെ കൊലപ്പെടുത്തി സംഘം ഫോണുമായി കടന്നുകളയുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊട്ടേഷന്‍ കഥ പുറത്തായത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

അടുത്ത ലേഖനം
Show comments