വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിശ്രുത വധൂവരന്മാര്‍ തമ്മില്‍ സംസാരിച്ചതിന് പെണ്‍കുട്ടിയുടെ അമ്മാവന്‍ ഇരുവരേയും വെടിവവെച്ചു കൊലപ്പെടുത്തി. നസ്രീന്‍ എന്ന പെണ്‍കുട്ടിയും പ്രതിശ്രുത വരനായ ഷാഹിദുമാണ് കൊല്ലപ്പെട്ടത്. ഇരുവരും സംസാരിക്കുന്നത് കണ്ടുവന്ന അമ്മാവന്‍ ഇവരോട് തട്ടിക്കയറുകയും തുടര്‍ന്ന് വെടിവെക്കുകയുമായിരുന്നു.
പാകിസ്ഥാനിലെ സിന്ധ് പ്രവശ്യയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അമ്മാവനേയും മറ്റൊരാളേയും പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാനില്‍ ഇത്തരത്തിലുള്ള ദുരഭിമാനക്കൊലകള്‍ സര്‍വ്വ സാധാരണമാണ്. പാകിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തിറക്കിയ പട്ടികയനുസരിച്ച് വര്‍ഷന്തോറും 650ലേറെ ദുരഭിമാനക്കൊലകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം.
റാവല്‍പിണ്ടിയില്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബത്തിന്റെ സമ്മതമില്ലാതെ വിവാഹം ചെയ്തുവെന്നാരോപിച്ച് യുവതിയേയും അവരുടെ ഭര്‍ത്താവിനേയും യുവതിയുടെ സഹോദരന്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.