Webdunia - Bharat's app for daily news and videos

Install App

സ്‌കൂളില്‍ പോകാന്‍ നിര്‍ബന്ധിച്ച അമ്മയെ കൊന്ന് കഷ്‌ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു - മകന് 30 വർഷം തടവ്

Webdunia
ചൊവ്വ, 15 ജനുവരി 2019 (10:49 IST)
സ്‌കൂളില്‍ പോകാന്‍ നിര്‍ബന്ധിച്ച അമ്മയെ കൊന്നു കഷ്‌ണങ്ങളാക്കി ഫ്രി‍ഡ്ജിൽ സൂക്ഷിച്ച മകന് 30 വർഷം തടവ്. ലിയു യുൻ ഗോങ് എന്ന സ്‌ത്രീയെ ആണ് മകൻ യുവെയ് ഗോങ് കൊലപ്പെടുത്തിയത്. 2016 സെപ്റ്റംബറിലാണു സംഭവം.

ഹവായിയിലെ അപ്പാർട്ട്മെന്റിൽ വെച്ചാണ് യുവെയ് അമ്മയെ കൊലപ്പെടുത്തിയത്. മൃതദേഹം കഷ്‌ണങ്ങളാക്കി മുറിച്ചുമാറ്റി ഏഴ് കവറുകളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിലായിരുന്നു.

ഹവായിയിലെ ഒരു സ്‌പായില്‍ ജോലി ചെയ്‌തിരുന്ന ലിയു യുൻ ജോലിക്ക് എത്താത്തിന്റെ കാരണം കടയുടമ അന്വേഷിച്ചിരുന്നു. അമ്മ ദൂരയാത്രയ്‌ക്ക് പോയെന്നും മാസങ്ങള്‍ക്ക് ശേഷമേ തിരിച്ചുവരികയുള്ളൂവെന്നും യുവെയ് അറിയിക്കുകയും ചെയ്‌തിരുന്നു.

2017ല്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവെയിനെ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ വെച്ച് യുവാവിനെ പൊലീസ് ചോദ്യം ചെയ്‌തു. അമ്മ എവിടെയാണെന്ന് ചോദിച്ച പൊലീസ് ഉദ്യോഗസ്ഥരോടാണ് യുവെ കൊലപാതക വിവരം വെളിപ്പെടുത്തിയത്.

വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ലിയുവിനെ കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതരമായ മുറിവാണു മരണകാരണമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അമ്മയെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും യുവെയ് പറഞ്ഞിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഇരുപതിലധികം മൊഴികള്‍ അതീവ ഗൗരവസ്വഭാവം ഉള്ളത്; പോക്‌സോ പരിധിയില്‍ വരുന്ന ആരോപണങ്ങളും

Conflict between Hezbollah and Israel: ഇസ്രയേലിനു തിരിച്ചടി ഉറപ്പെന്ന് ഹിസ്ബുല്ല; യുദ്ധത്തിലേക്കോ?

ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു

മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു

പൊഴിയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാനി ശ്രമിച്ച 14 കാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments