Webdunia - Bharat's app for daily news and videos

Install App

മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി ബോധരഹിതയാക്കി, മൂന്നുപേർ ചേർന്ന് 24കാരിയെ കാറിൽ‌വച്ച് ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തു

Webdunia
ബുധന്‍, 16 ജനുവരി 2019 (12:17 IST)
ഡൽഹി: ഡൽഹിയിൽ 24കാരിയെ കൂട്ടുകാർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി. മൂന്നുപേരടങ്ങുന്ന സംഘമാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. ഡൽഹി ക്രോസ് റിവർ  മാളിന് സമിപത്തുവച്ച് തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. 
 
ഹോം ലോൺ സംഘടിപ്പിച്ച് തരാം എന്ന് പറഞ്ഞ് പ്രതികളിൽ ഒരാളായ അമിത് പെൺകുട്ടിയുയായി ബന്ധം ഉണ്ടാക്കിയിരുന്നു. പ്രതി തന്റെ സുഹൃത്തുവഴിയാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. ലോണിന്റെ കാര്യങ്ങൾകായെന്ന് പറഞ്ഞ് അമിത് പെൺകുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു.
 
ഈ സമയം അമിതിനോടൊപ്പം മറ്റു രണ്ട് സുഹൃത്തുക്കൾകൂടി ഉണ്ടായിരുന്നു. ഇവർ പെൺകുട്ടിക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകുകയും തുടർന്ന് കാറിൽ‌വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. പെൺകുട്ടിയെ അവശനിലയിൽ വഴിയരികിൽ കണ്ടെത്തിയ യാത്രക്കാരാണ് സംഭവം പൊലീസിൽ അറിയിച്ചത്.
 
പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ 30കാരനായ അമിതിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളായ മറ്റ് രണ്ടുപേർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments