മകൻ ഗുണ്ടാസംഘത്തെ പൊലീസിന് കാണിച്ചുകൊടുത്തു; അച്ഛനെക്കൊന്ന് പ്രതികാരം തീർത്തു
മകൻ ഗുണ്ടാസംഘത്തെ പൊലീസിന് കാണിച്ചുകൊടുത്തു; പ്രതികാരമായി അച്ഛനെ കൊലപ്പെടുത്തി
അഡ്വക്കേറ്റ് സമ്പത്ത് കുമാറിന്റെ അച്ഛൻ രാധാകൃഷ്ണ(60)നെ തിങ്കളാഴ്ച രാവിലെ നാലംഗസംഘം കൊലപ്പെടുത്തി. ചെന്നൈ പുലിയാന്തോപ്പിലാണ് സംഭവം.
രാധാകൃഷ്ണൻ ചായകുടിക്കാൻ പോകുമ്പോൾ ബൈക്കുകളിൽ വന്ന നാലംഗസംഘം കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. സമ്പത്ത് കുമാറും നാലംഗ സംഘവും തമ്മിൽ ശത്രുതയുള്ളതായി പൊലീസ് പറയുന്നു. ആ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് നൽകാൻ അഡ്വക്കേറ്റ് സഹായിച്ചിരുന്നു. കേസന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.