Webdunia - Bharat's app for daily news and videos

Install App

ബൈക്ക് വാങ്ങാന്‍ പണത്തിനായി ക്രൂരമായി മര്‍ദ്ദിച്ചു; ശല്യം സഹിക്കാനാകാതെ അച്ഛൻ മകനെ വെട്ടിക്കൊന്നു

Webdunia
ശനി, 20 ജൂലൈ 2019 (17:29 IST)
മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയ മകനെ അച്ഛൻ വെട്ടിക്കൊന്നു. മഹാരാഷ്‌ട്രയിലെ നാഗ്പുരിലാണ് സംഭവം. മകന്‍ സഞ്ജയിനെ (38) കൊലപ്പെടുത്തിയ അച്ഛൻ ദാമോദർ ബലാപുരേ (71) പൊലീസില്‍ കീഴടങ്ങി.
ഒരു രാത്രി മുഴുവന്‍ മൃതദേഹത്തിന് കാവലിരുന്ന ശേഷമാ‍ണ് ഇയാള്‍ കീഴടങ്ങിയത്.

മരപ്പണിക്കാരാണ് ദാമോദറും സഞ്ജയും. കടുത്ത മദ്യപാനിയായ സഞ്ജയ് ലഭിക്കുന്ന പണം മുഴുവന്‍ ധൂര്‍ത്തടിച്ചു. ശല്യം സഹിക്കാനാകാതെ വന്നതോടെ ഭാര്യ മക്കളോടൊപ്പം സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്‌തു. ഇതിനിടെ ഭാര്യയുടെ പിതാവ് കൊല്ലപ്പെട്ട കേസിൽ സഞ്ജയ് കുറേക്കാലം ജയിലില്‍ കഴിയുകയും ചെയ്‌തു.

മദ്യപിച്ചെത്തി ബഹളമുണ്ടാക്കി മാതാപിതാക്കളെ മര്‍ദ്ദിക്കുന്ന ശീലം സഞ്ജയ്‌ക്ക് പതിവായിരുന്നു. ബൈക്ക് വാങ്ങാന്‍  25,000 രൂപ നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കുറേ നാളുകളായി വഴക്ക് നിലനിന്നിരുന്നു. സംഭവദിവസം രാത്രി ബൈക്ക് വാങ്ങാന്‍ ഉടന്‍ പണം വേണമെന്ന് പിതാവിനോട് സഞ്ജയ് പറഞ്ഞു.

പണമില്ലെന്ന് പറഞ്ഞ ദാമോദറിനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. രാവിലെ പണം നല്‍കിയില്ലെങ്കില്‍ അച്ഛനെയും അമ്മയെയും കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. വഴക്കിനൊടുവിൽ മകൻ ഉറങ്ങിക്കിടക്കുമ്പോൾ ദാമോദർ ആയുധമെടുത്ത് തലയ്ക്കു വെട്ടുകയായിരുന്നു.

നേരം വെളുക്കുന്നതുവരെ സഞ്ജയിന്റെ മൃതദേഹത്തിന് സമീപം ഇരുന്ന ദാമോദർ രാവിലെയാണ് മരുമകനെ വിളിച്ച് വിവരം പറഞ്ഞത്. പിന്നീട് പൊലീസിനോട് നടന്ന കാര്യം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments