Webdunia - Bharat's app for daily news and videos

Install App

മകളെ ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് യുവാവിനെ പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി

Webdunia
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (17:58 IST)
മകളെ ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് യുവാവിനെ പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ ഖര്‍വാര വില്ലേജിലാണ് സംഭവം. ഖര്‍വാര സ്വദേശി പങ്കജ് (23) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ പിതാവ് ഖവര്‍പാല്‍, സഹോദരന്‍ മോനു എന്നിവര്‍ അറസ്‌റ്റിലായി.

കോളേജ് വിദ്യാര്‍ഥിയായ പങ്കജ് ശല്യം ചെയ്യുന്നതായി പെണ്‍കുട്ടി പിതാവിനോടും സഹോദരനോടും പരാതിപ്പെട്ടിരുന്നു. സുഹൃത്ത് സോനുവിനൊപ്പമാണ് പങ്കജ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഒരു ഫോണ്‍ കോള്‍ വന്നതിന് പിന്നാലെ പങ്കജ് സോനുവിനോട് മടങ്ങാന്‍ പറഞ്ഞു.

താന്‍ പിന്നീട് എത്തിക്കോളാമെന്ന് പറഞ്ഞാണ് പങ്കജ് സോനുവിനെ മടക്കിയത്. എന്നാല്‍, രാത്രി വൈകിയും പങ്കജ് മടങ്ങിയെത്താതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. സോനുവും പങ്കജും പിരിഞ്ഞ സ്ഥലത്ത് വച്ച് രക്തപ്പാടുകള്‍ പൊലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ തിരിച്ചിലില്‍ വനപ്രദേശത്ത് നിന്ന് മൃതദേഹം  കണ്ടെത്തുകയായിരുന്നു.

പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.ഒളിവിലായിരിക്കുന്ന കൂട്ടുപ്രതിയും പെണ്‍കുട്ടിയുടെ അമ്മാവനുമായ പ്രമോദിനായുള്ള അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട പങ്കജ് ആര്‍ എസ് എസ് പ്രവര്‍ത്തകനാണെന്നാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments