Webdunia - Bharat's app for daily news and videos

Install App

കാമുകനൊപ്പം ജീവിയ്ക്കാൻ തീരുമാനിച്ചു; യുവതിയുടെ വിരലുകൾ മുറിച്ചുമാറ്റി അച്ഛന്റെയും സഹോദരന്റെയും ക്രൂരത

Webdunia
ഞായര്‍, 6 ഡിസം‌ബര്‍ 2020 (12:37 IST)
ബംഗളൂരു: കാമുകനൊപ്പം ജിവിയ്ക്കാൻ തീരുമാനിച്ചതിന് യുതിയ്ക്ക് പിതാവിൽനിന്നുന്നും സഹോദരനിൽനിന്നും നേരിടേണ്ടിവന്നത് കൊടും ക്രൂരത. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിയ്ക്കാൻ തീരുമാനിച്ച യുവതിയുടെ വിരലുകൾ പട്ടാപ്പകൽ റോഡരികിൽവച്ച് അച്ഛനും സഹോദരനും ചേർന്ന് മുറിച്ചുമാറ്റി. കർണാടകയിലെ.ചമരാജനഗർ ജില്ലയിലാണ് യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24 കാരിയായ ധനലക്ഷ്മിയ്ക്കാണ്  പിതാവിന്റെയും സഹോദരന്റെയും ആക്രമണത്തിൽ വിരലുകൾ നഷ്ടമായത്. സംഭവത്തിൽ യുവതിയുടെ പിതാവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. 
 
സത്യ എന്ന യുവാവുമായി ദീർഘനാളായി ധനലക്ഷ്മി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിയ്ക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നൽ ധനലക്ഷ്മിയുടെ വീട്ടുകാർ ഈ ബാന്ധത്തെ അംഗീകരിയ്ക്കാൻ തയ്യാറായില്ല. പിതാവിനെയും ബന്ധുക്കളെയും എതിർത്ത് യുവതി കാമുകനെ വിവാഹം കഴിയ്ക്കാൻ തയ്യാറായതാണ് പകയ്ക്ക് കാരണം. ശനിയാഴ്ച  ധനലക്ഷ്മിയെ അച്ഛനും സഹോദരനും ഒരു മെഡിക്കൽ ഷോപ്പിന് സമീപത്തുവച്ച് കണ്ടിരുന്നു. ഇവിടെവച്ച് ഇവർ തമ്മിൽ തർക്കണ്ടായി. തർക്കത്തിനിടെ പിതാവും സഹോദരനും ചേർന്ന് യുവതിയുടെ വിരലുകൾ മുറിച്ചുമാറ്റുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയാണ് യുവതിയെ രക്ഷിച്ചത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ: തിരുവാലി,മമ്പാട് പഞ്ചായത്തുകളിലെ 5 വാര്‍ഡുകള്‍ കണ്ടെയ്‌ന്മെന്റ് സോണ്‍, മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

Nipah Virus: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു

ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ ഫൈനല്‍: ഒരു സെന്റീമീറ്റര്‍ വ്യത്യാസത്തില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം നഷ്ടമായി

എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ, മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദേശ സ്‌കോളര്‍ഷിപ്പ് പദ്ധതി; അപേക്ഷിക്കാന്‍ മറക്കരുത്

അടുത്ത ലേഖനം
Show comments