Webdunia - Bharat's app for daily news and videos

Install App

വാട്ട്സ് ആപ്പിലൂടെ അവർ ചർച്ച ചെയ്തത് സഹപാഠിയെ എങ്ങനെയെല്ലാം ലൈംഗികമായി ആസ്വദിക്കാം എന്ന്, വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്ത് സ്കൂൾ

Webdunia
ബുധന്‍, 18 ഡിസം‌ബര്‍ 2019 (17:54 IST)
സഹപാഠികളായ വിദ്യാർത്ഥിനികളെ ബലത്സംഗം ചെയ്യാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ നിർദേശം നൽകിയ എട്ട് ആൺകുട്ടികളെ സസ്‌പൻഡ് ചെയ്ത് സ്കൂൾ അധികൃതർ. മുംബൈയിലെ ഒരു പ്രശസ്ത അന്താരാഷ്ട്ര സ്കൂളിലാണ് ആരെയും ഞെട്ടിക്കുന്ന സംഭവം നടന്നത്. വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇരയാക്കപ്പെട്ട പെൺകുട്ടികളുടെ രക്ഷിതാക്കളുടെ ശ്രദ്ധയിൽ ചാറ്റ് വന്നതോടെയാണ് സംഭവങ്ങൾ പുറത്തറിഞ്ഞത്.
 
പതിമൂന്നിനും 14നും ഇടയിൽ പ്രായമുള്ള എട്ട് ആൺകുട്ടികളെയാണ്. സെലിബ്രിട്ടികളായ മാതാപിതാക്കളാണ് പരാതിയുമായി സ്കൂളിനെ സമിപിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ചാറ്റിൽ പറഞ്ഞ കാര്യങ്ങൾ സംഭവിക്കുമോ എന്ന ഭയത്താൽ പല പെൺകുട്ടികളും സ്കൂളിൽ വരാൻ ഭയക്കുന്നതായി രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. 100 പേജോളം വരുന്ന ചാറ്റ് വിശദാംശങ്ങളുമായാണ് രക്ഷിതാക്കൾ സ്കൂൾ അധികൃതരെ സമീപിച്ചത്. 
 
സ്കൂളിലെ രണ്ട് പെൺകുട്ടികളാണ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പ്രധാനമായും ഇരയാക്കപ്പെട്ടിരുന്നത്. 'രാത്രിയിൽ ഒത്തുകിട്ടിയാൽ അവളെ നമുക്ക് ബലാത്സംചെയ്യാം' എന്നു വരെ ചാറ്റുകളിൽ ഉണ്ടായിരുന്നു. നവംബർ എട്ട് മുതൽ 30 വരെ നടന്ന ചാറ്റുകളിലാണ് വിദ്യാർത്ഥികൾ സഹപാഠികളായ പെൺകുട്ടികളെ വാക്കുകൾകൊണ്ട് ബലാത്സംഗം ചെയ്തത്.  സഹപാഠികളായ പെൺകുട്ടികളെ ലൈംഗികമായി എങ്ങനെയെല്ലാം ആസ്വദിക്കാം എന്നായിരുന്നു. ഗ്രൂപ്പിലെ പ്രധാന ചർച്ചാ വിഷയം. എന്നാൽ പരാതിയെ കുറിച്ച് വെളിപ്പെടുത്താൻ സ്കൂൾ അധികൃതർ തയ്യാറായില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments