Webdunia - Bharat's app for daily news and videos

Install App

‘അഞ്ചു വയസുകാരിയെ കൊന്ന് ഓവനിലിട്ട് കത്തിച്ചു, എല്ലുകള്‍ നദിയിലൊഴുക്കി’; പിതാവ് അറസ്‌റ്റില്‍

Webdunia
വെള്ളി, 31 മെയ് 2019 (14:45 IST)
അഞ്ചു വയസുകാരിയായ മകളെ കൊന്ന് മൃതദേഹം ഓവനിലിട്ട് കത്തിച്ച പിതാവ് ആറസ്‌റ്റില്‍. ഉക്രൈനിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പെണ്‍കുട്ടിയുടെ പിതാവ് പവേല്‍ മാകാര്‍ചുക്കിനെയും(50) അമ്മയേയും പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ഡാരിന എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഒമ്പത് മാസം മുമ്പ് നടന്ന സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പവേല്‍ പിടിക്കപ്പെട്ടത്. ഇയാള്‍ ശക്തമായി പിടിച്ചു തള്ളിയപ്പോള്‍ കുട്ടി തെറിച്ച് വീഴുകയും തല ഭിത്തിയിലിടിച്ച് മരണം സംഭവിക്കുകയുമായിരുന്നു.

ഡാരിന മരിച്ചുവെന്ന് വ്യക്തമായതോടെ വിവരം പുറത്തറിയാതിരിക്കാന്‍ കുട്ടിയുടെ മൃതദേഹം ഓവനില്‍ വെച്ച് കത്തിച്ചു. വീടിന് സമീപത്തെ തടാകത്തില്‍ എല്ലിന്‍ കഷണങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്‌തു. തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന പരാതിയും പവേല്‍ ദമ്പതികള്‍ നല്‍കി.

പിടിക്കപ്പെടുമെന്ന് തോന്നിയപ്പോള്‍ മകള്‍ തിരിച്ചുവന്നുവെന്ന് തെളിയിക്കാനായി പവേല്‍ മകനെ പെണ്‍കുട്ടിയുടെ വേഷം ധരിപ്പിച്ച് പൊലീസിന് മുന്നില്‍ നിര്‍ത്തുകയും ചെയ്‌തു. ഈ നീക്കങ്ങള്‍ക്ക് കൂട്ട് നിന്നതാണ് കുട്ടിയുടെ അമ്മയ്‌ക്ക് വിനയായത്.

ദത്തെടുത്ത മാതാപിതാക്കള്‍ക്കൊപ്പമായിരുന്ന ഡാരിന മരണത്തിന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് യഥാര്‍ത്ഥ മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയത്. ഡാരിനയെ കൂടാതെ പവേല്‍ ദമ്പതികള്‍ക്ക് മറ്റു മൂന്ന് മക്കള്‍കൂടിയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments