Webdunia - Bharat's app for daily news and videos

Install App

ഗോവയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് യുവതിയെ കൂട്ടമാനഭംഗപ്പെടുത്തി; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി - രണ്ടുപേർ അറസ്റ്റിൽ

ഗോവയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് യുവതിയെ കൂട്ടമാനഭംഗപ്പെടുത്തി; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി - രണ്ടുപേർ അറസ്റ്റിൽ

Webdunia
ശനി, 26 മെയ് 2018 (12:47 IST)
ഗോവയിലെ ബീച്ചിൽ കാമുകനൊപ്പം എത്തിയ യുവതി കൂട്ടബലാത്സംഗത്തിനിരയായി. കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശികളായ സഞ്ജീവ് ധനഞ്ജയ് (23), സന്തോഷ് ഭാരിയ (19) എന്നിവരാണ് പിടിയിലായത്. ഒരാൾക്ക് വേണ്ടി തിരച്ചിൽ പുരോഗമിക്കുകയാണ്. ഇയാൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനും ആലോചിക്കുന്നുണ്ട്.

ഗോവയിലെ കോൾവ ബീച്ചിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ബീച്ചിലെത്തിയ ഇരുപതുകാരിയായ പെൺകുട്ടിയെയും 22 കാരനായ സുഹൃത്തിനെയും തടഞ്ഞുനിർത്തിയ ആക്രമിച്ച സംഘം അവരെ അപമാനിക്കുകയും തുടര്‍ന്ന് നഗ്നരാക്കി ഫോട്ടോയെടുക്കുകയും പണം ആവശ്യപ്പെടുകയും ചെയ്‌തു.

കാമുകനെ മര്‍ദ്ദിച്ച് അവശനാക്കി ബന്ധിച്ച ശേഷം മൂവര്‍ സംഘം യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈൽ ഫോണിൽ പകര്‍ത്തുകയും ചെയ്‌തു. പൊലീസിൽ പരാതിപ്പെട്ടാല്‍ വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.

പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കൂട്ടബലാത്സംഗം നടന്നുവെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി. ബീച്ചിനു സമീപത്തുള്ള ഒരു ഗ്രാമത്തിലെ താമസക്കാരിയാണ് പെൺകുട്ടി. മാനഭംഗം, കവർച്ച വകുപ്പുകൾ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണെന്ന് നടി ഷീല

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമാകും; ഈ ജില്ലകളില്‍ ശക്തമായ മഴ

അമേരിക്കൻ ഗ്രീൻ കാർഡും നോക്കി നിൽക്കുന്ന ഇന്ത്യകാർക്ക് മുഖത്തിനിട്ട് അടി, അമേരിക്കയിൽ ജനിച്ചത് കൊണ്ട് മാത്രം പൗരത്വം നൽകില്ലെന്ന് ട്രംപ്

പിപി ദിവ്യയ്ക്ക് ജാമ്യം കിട്ടുമെന്ന് കരുതിയിരുന്നില്ലെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ

ആക്രമണം നടത്തുന്ന പലസ്തീനികളുടെ ബന്ധുക്കളെ നാട് കടത്തും, നിയമം പാസാക്കി ഇസ്രായേല്‍ പാര്‍ലമെന്റ്

അടുത്ത ലേഖനം
Show comments