Webdunia - Bharat's app for daily news and videos

Install App

കത്തിമുനയില്‍ നിര്‍ത്തി ബലാൽസംഗം ചെയ്തത് അമ്പതോളം സ്ത്രീകളെ; സോഫ്റ്റ്‌വെയർ എൻജിനീയര്‍ അറസ്റ്റില്‍

അമ്പതോളം സ്ത്രീകളെ ബലാൽസംഗം ചെയ്ത യുവാവ് അറസ്റ്റില്‍

Webdunia
ശനി, 18 നവം‌ബര്‍ 2017 (15:39 IST)
കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയ ശേഷം അമ്പതോളം സ്ത്രീകളെ ബലാൽസംഗം ചെയ്ത യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തിട്ടുളള മദൻ അരിവളകനെയാണ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തതായി ഒരു സ്ത്രീ നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. 
 
ബലാൽസംഗത്തിനു ശേഷം സ്ത്രീകളുടെ സ്വർണാഭരണങ്ങളും പണവും കവരുന്നതും ഇയാളുടെ രീതിയാണെന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല ബലാൽസംഗത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലിൽ ഷൂട്ട് ചെയ്തിരുന്നതായും പൊലീസ് അറിയിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈലില്‍ നിന്ന് നിരവധി സ്ത്രീകളെ ബലാൽസംഗം ചെയ്തതിന്റെ വിഡിയോ കണ്ടെത്തുകയും ചെയ്തു. 
 
ആദ്യം സ്ത്രീകളെ ഫോണിലൂടെ വലയിലാക്കുകയും തുടര്‍ന്ന് അവര്‍ ഒറ്റയ്ക്കുള്ള സമയത്ത് വീട്ടിലെത്തിയാണ് അവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ബലാൽസംഗം ചെയ്തിരുന്നതെന്നും പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു. ഈ ദൃശ്യങ്ങള്‍ മൊബൈലിൽ ഷൂട്ടു ചെയ്യുകയും പിന്നീടും അവരെ ഇത് കാണിച്ചശേഷം വീണ്ടും പീഡിപ്പിച്ചതായും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. 
 
ബെംഗളൂരുവിൽ നിന്നും ചെന്നൈയിലെത്തിയ ഇയാള്‍ക്ക് അവിടെ ജോലി കിട്ടാതായതോടെ ചെറിയ മോഷണങ്ങള്‍ തുടങ്ങി. ആദ്യ തവണ കവർച്ച ചെയ്ത സ്ത്രീയെ ബലാൽസംഗം ചെയ്തു. തുടര്‍ന്നാണ് മറ്റു സ്ത്രീകളെയും ബലാൽസംഗം ചെയ്യാനുളള പ്രവണത ഉണ്ടായതെന്നും മദൻ പൊലീസിനോട് സമ്മതിച്ചു. കത്തി കാട്ടി ഭീഷണിപ്പെടുത്തി നിരവധി സ്ത്രീകളെ അവരുടെ വീടുകളില്‍ വെച്ച് ബലാൽസംഗം ചെയ്തതായും ഇയാള്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments