യുവാവിനെ തട്ടിക്കൊണ്ടു പോയ വാഹനം മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. മൂന്നു പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ വില്ലുപുരത്താണ് സംഭവം. സീം ഖാന്‍ എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
വസീര്‍ ഖാന്‍(30) സഹോദരനായ റസൂല്‍ ഖാന്‍(28), സുഹൃത്തുക്കളായ ആര്‍ പ്രകാശ്(29) അമുദ എന്നിവരാണ് ചികിത്സയിലുള്ളത്. ചെന്നൈയില്‍ നിന്നും അബ്ദുള്‍ കരിം എന്നയാളെ ചെന്നൈയില്‍ നിന്നും പോണ്ടിച്ചേരിയിലേക്ക് തട്ടിക്കൊണ്ടു പോകാനായിരുന്നു നാലംഗ സംഘം ശ്രമം നടത്തിയത്.
അബ്ദുള്‍ കരിമിനെ കാണാതായതോടെ ഭാര്യ പോലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ സംഘം പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ച് ചെന്നൈയിലെക്ക് മടങ്ങി. പൊലീസിനെ ഭയന്ന് അമിത വേഗത്തില്‍ പോയ കാര്‍ തിണ്ടിവനത്തെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു.
സമീപവാസികള്‍ ഉടന്‍ തന്നെ എല്ലാവരെയും തിണ്ടിവനം ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചു. ഇതിനിടെ വസീം ഖാന്‍ മരിച്ചു. പരിശോധനയ്‌ക്കിടെ തട്ടിക്കൊണ്ടു പോകല്‍ വിവരം അബ്ദുള്‍ കരീം ഡോക്‍ടറോട് പറഞ്ഞു. വിവരമറിഞ്ഞ് എത്തിയ പൊലീസ് അബ്‌ദുള്‍ കരീമിനെ തിരിച്ചറിഞ്ഞു.
കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നയിച്ചതെന്ന് റസൂല്‍ മൊഴി നല്‍കിയപ്പോള്‍ അബ്ദുള്‍ തന്റെ കൈയ്യില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങിയെന്നും ഇത് തിരികെ തരാഞ്ഞതിനാല്‍ സുഹൃത്തുക്കളുടെ സഹായത്തോടെ തട്ടികൊണ്ടു പോകുക ആയിരുവെന്നാണ് അമുദയും മൊഴി നല്‍കി. ഇതോടെ വിശദമയ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു. അന്വേഷണത്തില്‍ റസൂലിനെതിരെ നിരവധി വഞ്ചനാകേസുകള്‍ ഉണ്ടെന്ന് വ്യക്തമായി.