Webdunia - Bharat's app for daily news and videos

Install App

അമ്മയെ വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; മകൻ നരഭോജിയെന്ന്- വീട്ടിലെത്തിയ പൊലീസ് ഞെട്ടലില്‍

Webdunia
തിങ്കള്‍, 25 ഫെബ്രുവരി 2019 (13:40 IST)
അമ്മയെ വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച മകൻ അറസ്‌റ്റില്‍. ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. സ്‌പെയിനിലെ മാഡ്രിഡിലാണ് ക്രൂരമായ സംഭവം.

66കാരിയായ സ്‌ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരെ ഒരു മാസമായി കാണുന്നില്ലെന്ന് കാണിച്ച് അവരുടെ സുഹൃത്ത് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.

പരാതി ലഭിച്ച പൊലീസ് വീട്ടിൽ അന്വേഷണത്തിന് എത്തിയപ്പോഴാണ് കൊലപാതക വിവരം വ്യക്തമായത്.  പൊലീസ് എത്തിയപ്പോൾ 26കാരനായ മകൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംശയം തോന്നിയ പൊലീസ് വീടും പരിസരവും പരിശോധിച്ചപ്പോഴാണ് മൃതദേഹം വെട്ടിമുറിച്ച് മാറ്റിയതായി കണ്ടെത്തിയത്.

സ്‌ത്രീയെ വെട്ടിനുറുക്കി പാത്രങ്ങളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുടലിന്റെ അവശിഷ്ടങ്ങൾ വീട്ടിൽ ഭക്ഷണാവശിഷ്ട്ടങ്ങൾ ഉപേക്ഷിക്കുന്നിടത്ത് നിന്നാണ് കണ്ടെത്തിയത്. പല അവയവങ്ങളും കണ്ടെത്താൻ സാധിച്ചില്ല. യുവാവിനെക്കുറിച്ച് വിശദമായ അന്വേഷണത്തിനുള്ള ഒരുക്കത്തിലാണ് പൊലീസ്.

ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്. യുവാവിനെ നരഭോജിയെന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. അതേസമയം, യുവാവിനെക്കുറിച്ച് വിശദമായ അന്വേഷണത്തിനുളള ഒരുക്കത്തിലാണ് പൊലീസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

അടുത്ത ലേഖനം
Show comments