Webdunia - Bharat's app for daily news and videos

Install App

കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ തല്ലിച്ചതച്ചു; പരസ്യ വിചാരണയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ - കേസെടുത്ത് പൊലീസ്

Webdunia
ശനി, 17 ഓഗസ്റ്റ് 2019 (14:54 IST)
കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ പരസ്യവിചാരണ നടത്തി തല്ലിച്ചതച്ചു. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ കെ പി ദൊഡ്ഢി ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒളിച്ചോടിയ പെണ്‍കുട്ടിയേയും യുവാവിനെയും കഴിഞ്ഞ ബുധനാഴ്‌ചയാണ് വിചാരണ നടത്തി മര്‍ദ്ദിച്ചത്. മുതിര്‍ന്ന ആളുകളുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. നല്‍കിയ മറുപടി തൃപ്‌തികരമല്ലെന്ന് പറഞ്ഞാണ് അമ്പത് വയസിന് മുകളില്‍ പ്രായം തോന്നിക്കുന്ന ഒരാള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്.

വടി കൊണ്ട് അടിച്ചതിന് പിന്നാലെ വടി ഉപയോഗിച്ചും ഇയാള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു. ഇതിനിടെ പലതവണ ചവിട്ടുകയും ചെയ്‌തു. ഈ സമയം ആളുകള്‍ക്ക് നടുവില്‍ തലകുനിച്ചിരിക്കുന്ന യുവാവിനേയും ദൃശ്യങ്ങളില്‍ കാണാം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ആരോപണമാണ് ഗ്രാമവാസികള്‍ നല്‍കുന്നത്.

കേസെടുത്തെങ്കിലും കുട്ടിയുടെ രക്ഷിതാക്കള്‍ സംഭവത്തില്‍ പരാതിപ്പെടാന്‍ തയ്യാറായില്ലെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. പരിശോധനയില്‍ പെണ്‍‌കുട്ടി ലൈംഗികമായി ഉപയോഗിക്കപ്പെട്ടു എന്ന് ബോധ്യമായാല്‍ യുവാവിനെതിരെ പോക്‍സോ ഉള്‍പ്പെടുത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments