Webdunia - Bharat's app for daily news and videos

Install App

ശത്രുവിനെ ഇല്ലാതാക്കാന്‍ ആഭിചാരം ചെയ്താല്‍ മതിയോ?

എലത്തൂര്‍ വി നാരായണന്‍
വെള്ളി, 17 നവം‌ബര്‍ 2017 (21:30 IST)
മിഥുനം സിനിമ ഓര്‍മ്മയുണ്ടോ? അതില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ നശിപ്പിക്കുന്നതിനായി ഇന്നസെന്‍റ് ആഭിചാരക്രിയകള്‍ ചെയ്യിക്കുന്നതായി പരാമര്‍ശമുണ്ട്. ഇതിന്‍റെ പ്രതിക്രിയ ചെയ്യാന്‍ ജഗതി മന്ത്രവാദിയായ നെടുമുടിവേണുവിനെ കൂട്ടി വരുന്നതും മറ്റും അസാധ്യ കോമഡിയാണ്. എന്നാല്‍ കോമഡിയല്ലാത്ത ഒരു സിനിമയുണ്ട്. ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ അഥര്‍വ്വം. ആ സിനിമയില്‍ പറയുന്നതും ആഭിചാര കര്‍മ്മങ്ങളെക്കുറിച്ചാണ്. ഒരാളെ തോല്‍പ്പിക്കാനോ കൊല്ലാനോ അപകടപ്പെടുത്താനോ ഒക്കെയായി മന്ത്രവാദികള്‍ ചെയ്യുന്ന ദുഷ്കര്‍മ്മമാണ് ആഭിചാരം എന്നറിയപ്പെടുന്നത്.
 
അവന്‍ എനിക്കെതിരെ ആഭിചാരം ചെയ്തു, അവര്‍ ആഭിചാരം ചെയ്ത് ശത്രുക്കളെ തകര്‍ക്കുകയാണ് എന്നൊക്കെ ചിലര്‍ പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്തിന് നമ്മുടെ മുന്‍ കര്‍ണാടക മുഖ്യമന്ത്രി യെഡ്യൂരപ്പ ഇത്തരം കര്‍മ്മങ്ങളിലൊക്കെ വിശ്വാസമുള്ളയാളാണ്. തനിക്കെതിരെ ശത്രുക്കള്‍ ആഭിചാരക്രിയകള്‍ നടത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞത് ആരും മറന്നുകാണാനിടയില്ല. വിദേശരാജ്യങ്ങളില്‍ ആഭിചാര കര്‍മ്മങ്ങള്‍ നടത്തിയതിന് ചില ഇന്ത്യക്കാര്‍ അറസ്റ്റിലായ വാര്‍ത്തയും നമ്മള്‍ കണ്ടിട്ടുള്ളതാണ്.
 
ഒരു ലോഹത്തകിടില്‍ സാദ്ധ്യായനാമമെഴുതി അതില്‍ വിധിപ്രകാരമുള്ള അടയാളങ്ങളും കളങ്ങളും വരച്ച് തുടര്‍പൂജ ചെയ്യുന്നു. ശത്രു ആരോ അയാളുടെ പടവും തകിടില്‍ വരഞ്ഞിട്ടുണ്ടാവും. കോഴി, തവള, ഓന്ത്, പല്ലി, പൂച്ച എന്നിവയുടെ അറുത്തെടുത്ത തലയും ആഭിചാര കര്‍മ്മങ്ങള്‍ക്കായി ഉപയോഗിക്കുന്നു. പൂജകള്‍ക്ക് ശേഷം തകിടും അനുബന്ധ സാധനങ്ങളും ശത്രു വരുന്ന വഴിയില്‍ കുഴിച്ചിടുന്നു. ശത്രു അത് മറികടന്നാല്‍ ദോഷം അയാളെ ബാധിക്കുമെന്നാണ് വിശ്വാസം. ചൊറിച്ചിലുള്ള ചേനയില്‍ ആഭിചാരക്രിയകള്‍ നടത്തുന്ന ദുര്‍മന്ത്രവാദികളെക്കുറിച്ചും കേട്ടിട്ടുണ്ടാവും.
 
ശത്രു വരുന്ന വഴിയില്‍ കുഴിച്ചിട്ടിരിക്കുന്ന ആഭിചാരത്തകിട് അയാളറിയാതെ മറികടക്കാനും ചവിട്ടാനുമൊക്കെ പ്രേരിപ്പിക്കുന്നതും ആഭിചാരക്രിയയുടെ പ്രധാന ഭാഗമാണ്. ശത്രു അല്ലാതെ മറ്റാരെങ്കിലും അത് മറികടക്കുന്നത് തടയേണ്ടത് അത്യാവശ്യമാണെന്നും ഈ ക്രിയ പ്രയോഗിക്കുന്നവര്‍ കരുതുന്നു. 
 
ആഭിചാരമന്ത്രങ്ങളുടെ വേദമായ അഥര്‍വ്വത്തില്‍ ആംഗിരസകല്പം, ശാന്തികല്പം, നക്ഷത്രകല്പം, വേദകല്പം, സംഹിതാകല്പം എന്നീ അഞ്ച് സംഹിതകള്‍ ആടങ്ങിയിരിക്കുന്നു. എരിക്ക്, ആട്ടിന്‍രോമം, എണ്ണ, ആര്‍ത്തവരക്തം, തിപ്പലി, ചമതകള്‍, നീല ഉമ്മം, കടലാടി തുടങ്ങിയവ ആഭിചാര പൂജകള്‍ക്കും ഹോമത്തിനും ഉപയോഗിക്കുന്നു എന്നാണ് വിവരം. 
 
എന്തായാലും ആഭിചാരം ഒരു അന്ധവിശ്വാസം മാത്രമാണെന്ന് യുവതലമുറയ്ക്ക് ഒരു പരിധിവരെയെങ്കിലും ബോധമുണ്ട്. എന്നാല്‍ ഇപ്പോഴും കേരളത്തിലുള്‍പ്പടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശത്രുവിനെ ഇല്ലായ്മ ചെയ്യുന്നതിനായി ആഭിചാരക്രിയകള്‍ നടത്തുകയും മറ്റും ചെയ്യുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments